മലയാള സിനിമയിൽ യുവാകൾക്കിടയിൽ ഒരു കാലത്ത് പുതിയ ട്രെൻഡുകൾ കൊണ്ടുവന്ന താരമായിരുന്നു ആസിഫ് അലി. ന്യു ജനറേഷൻ ചിത്രങ്ങൾക്കും, കുടുംബ ചിത്രങ്ങൾക്കും, സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾക്കും തുല്യ പ്രാധാന്യം നൽകികൊണ്ട് ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇടയിൽ സ്ഥാനം പിടിച്ച താരം കൂടിയാണ് അദ്ദേഹം. അടുത്തിടെ റീലീസ് ചെയ്ത ബി.ടെക് നിറഞ്ഞ സദസ്സിൽ കേരളത്തിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് തന്റെ അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ താരം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്.
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി വിജീഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മന്ദാരം’. ക്ലീൻ ഷേവ് ലുക്കിൽ കൂടുതലായും പ്രത്യക്ഷപ്പെടുന്ന താരം ഈ സിനിമയിൽ കട്ട താടി ലുക്കിലാണ് വരുന്നത്. ആനന്ദം, വിമാനം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനം കണ്ടെത്തിയ അനാർക്കലി മരക്കാറാണ് ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി എത്തുന്നത്. ചിത്രത്തിലെ പേര് സൂചിപ്പിക്കുന്നത് പോലെ ‘മന്ദാരം’ എന്ന പൂവിനും ചിത്രത്തിൽ വളരെ പ്രാധാന്യം ഉണ്ടാവുമെന്നാണ് തിരക്കഥകൃത്ത് എം.സജാസ് പറയുന്നത്. ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ഭഗത് മാനുവൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത് പോലെ ജീവിതത്തിൽ യാതൊരു ഉത്തരവാദിത്തം ഇല്ലാത്ത യുവാവിന്റെ കഥ പറയുന്ന ഈ ചിത്രം പിന്നീട് ഉടലെടുക്കുന്ന പ്രണയം മൂലം ജീവിതത്തിൽ ആ യുവാവിന് നേരിടുന്ന പ്രേശ്നങ്ങളും മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആസിഫ് അലി ഈ ചിത്രം ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.