ആസിഫ് അലിയെ നായകനാക്കി ദിൻജിത് അയ്യത്താൻ ഒരുക്കിയ കിഷ്കിന്ധാ കാണ്ഡം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഒരേ സമയം ഒരു ഫാമിലി ഡ്രാമ ആയും മിസ്റ്ററി ത്രില്ലർ ആയും മുന്നോട്ട് സഞ്ചരിക്കുന്ന ഈ ചിത്രം മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്നായി മാറിയെന്ന അഭിപ്രായമാണ് ചിത്രം കണ്ട ഓരോ പ്രേക്ഷകർക്കുമുള്ളത്.
അതിഗംഭീരം എന്ന പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്ലൈമാക്സിൽ ചിത്രം സമ്മാനിക്കുന്ന ഞെട്ടൽ പങ്ക് വെക്കുന്ന പ്രേക്ഷകർ ആസിഫ് അലിയുടെ ദൃശ്യമാണ് കിഷ്കിന്ധാ കാണ്ഡം എന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു. ആസിഫ് അലി, വിജയ രാഘവൻ എന്നിവരുടെ അമ്പരപ്പിക്കുന്ന പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. പൂക്കാലം എന്ന ചിത്രത്തിന് ശേഷം തന്റെ അഭിനയ മികവ് കൊണ്ട് വിജയരാഘവൻ ഒരിക്കൽ കൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് കിഷ്കിന്ധാ കാണ്ഡം സമ്മാനിക്കുന്നത്.
അപ്പു പിള്ള എന്ന കഥാപാത്രമായി അദ്ദേഹം സ്‌ക്രീനിൽ നിറഞ്ഞാടുകയാണ്. അജയൻ എന്ന കഥാപാത്രമായി ആസിഫ് അലിയും തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് നൽകിയത്. തലവൻ, ലെവൽ ക്രോസ്സ്, അഡിയോസ് അമിഗോ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം ഗംഭീര പ്രകടനം കൊണ്ട് ആസിഫ് കയ്യടി നേടുന്ന നാലാമത്തെ ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. ബാഹുൽ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അപർണ്ണ ബാലമുരളി, ജഗദീഷ്, അശോകൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തിട്ടുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.