[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പലരും ചെയ്യരുത് എന്ന് പറഞ്ഞ റോൾ; അമ്പരന്നു സാമ ആസിഫ് അലിയും..!

നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്‌. ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവി എന്ന കഥാപാത്രമായി പാർവതി നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത കഥാപാത്രമാണ് ഈ ചിത്രത്തിൽ ആസിഫ് അലിയും അവതരിപ്പിച്ചത്. ഗോവിന്ദ് എന്നുള്ള പേരുള്ള നെഗറ്റീവ് കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആസിഫ് ഈ ചിത്രത്തിൽ നൽകിയത്. നെഗറ്റീവ് വേഷം ആയതു കൊണ്ട് തന്നെ പലരും ആസിഫിനോട് ചെയ്യരുത് എന്ന് പറഞ്ഞ റോൾ ആയിരുന്നു ഇതിലേതു. പക്ഷെ ആസിഫ് ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ചിത്രം കണ്ട ആസിഫിന്റെ ഭാര്യ സാമ പോലും അമ്പരന്നു പോയി.

ഏതായാലും ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായി ഉയരെയിലെ ഗോവിന്ദ് മാറി കഴിഞ്ഞു. ആസിഫ് അലിയോടൊപ്പം ടോവിനോ തോമസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിൽ ആണെങ്കിലും ഈ ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തി അഭിനയിക്കും എന്നാണ് മനു അശോകൻ സമീപിച്ചപ്പോൾ ടോവിനോ പറഞ്ഞത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ, പ്രതാപ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉയരെക്കു പ്രശംസകളുമായി പ്രേക്ഷകരോടൊപ്പം മലയാള സിനിമാ രംഗത്തെയും സാംസ്ക്കാരിക രംഗത്തെയും ഒരുപാട് പേര് മുന്നോട്ടു വരുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.