നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ആസിഡ് ആക്രമണത്തിന് വിധേയയായ പല്ലവി എന്ന കഥാപാത്രമായി പാർവതി നടത്തിയ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. അതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ കയ്യടി നേടിയെടുത്ത കഥാപാത്രമാണ് ഈ ചിത്രത്തിൽ ആസിഫ് അലിയും അവതരിപ്പിച്ചത്. ഗോവിന്ദ് എന്നുള്ള പേരുള്ള നെഗറ്റീവ് കഥാപാത്രമായി ഗംഭീര പ്രകടനമാണ് ആസിഫ് ഈ ചിത്രത്തിൽ നൽകിയത്. നെഗറ്റീവ് വേഷം ആയതു കൊണ്ട് തന്നെ പലരും ആസിഫിനോട് ചെയ്യരുത് എന്ന് പറഞ്ഞ റോൾ ആയിരുന്നു ഇതിലേതു. പക്ഷെ ആസിഫ് ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ചിത്രം കണ്ട ആസിഫിന്റെ ഭാര്യ സാമ പോലും അമ്പരന്നു പോയി.
ഏതായാലും ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഒരു പൊൻതൂവൽ തന്നെയായി ഉയരെയിലെ ഗോവിന്ദ് മാറി കഴിഞ്ഞു. ആസിഫ് അലിയോടൊപ്പം ടോവിനോ തോമസും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിൽ ആണെങ്കിലും ഈ ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തി അഭിനയിക്കും എന്നാണ് മനു അശോകൻ സമീപിച്ചപ്പോൾ ടോവിനോ പറഞ്ഞത്. ബോബി- സഞ്ജയ് ടീം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, പ്രേം പ്രകാശ്, അനാർക്കലി മരക്കാർ, പ്രതാപ് പോത്തൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവർ ചേർന്ന് എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉയരെക്കു പ്രശംസകളുമായി പ്രേക്ഷകരോടൊപ്പം മലയാള സിനിമാ രംഗത്തെയും സാംസ്ക്കാരിക രംഗത്തെയും ഒരുപാട് പേര് മുന്നോട്ടു വരുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.