മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ ഒരുക്കാൻ പോകുന്ന ചിത്രത്തിൽ മലയാളത്തിലെ മറ്റൊരു മെഗാതാരമായ മോഹൻലാൽ അതിഥി വേഷം ചെയ്യുന്നു എന്ന വാർത്തകൾ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. നവംബറിൽ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ മോഹൻലാൽ അടുത്ത വർഷം ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആവും ജോയിൻ ചെയ്യുക എന്ന വാർത്തയും വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ താരനിരയിൽ വന്ന ഒരു മാറ്റത്തെ കുറിച്ചുള്ള സൂചനയാണ് ലഭിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുമെന്ന് വാർത്തകൾ വന്നിരുന്നു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഡേറ്റ് ഇഷ്യൂ കാരണം ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ നിന്നും പിന്മാറി എന്നും, അതിന് പകരമായി യുവതാരം ആസിഫ് അലി ഇതിന്റെ താരനിരയിലേക്കു എത്തിയെന്നുമാണ് അറിയാൻ സാധിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം ഒരുമിച്ച് ഒരു ചിത്രത്തിൽ വേഷമിടാനുള്ള ഭാഗ്യമാണ് ഇപ്പോൾ ആസിഫിനെ തേടിയെത്തിയിരിക്കുന്നത്.
ഈ വാർത്തയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ആസിഫ് അലി ആരാധകരും സിനിമാ പ്രേമികളും ആവേശത്തിലാണ്. കേരളം, ശ്രീലങ്ക, ഡൽഹി, ലണ്ടൻ എന്നിവിടങ്ങളിലായി ചിത്രീകരിക്കാൻ പോകുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കും. എൺപത് കോടിയോളമാണ് ഇതിന്റെ ബഡ്ജറ്റ് എന്ന് വാർത്തകളുണ്ട്. കിഷ്കിന്ധാ കാണ്ഡത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം രോഹിത് വി എസ ഒരുക്കുന്ന ടികി ടാക്കയിലാണ് ആസിഫ് അഭിനയിക്കാൻ പോകുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.