മാജിക്കിന്റെ രാജാവ് എന്നറിയപ്പെടുന്ന ലോക പ്രശസ്ത മജീഷ്യനാണ് ഹാരി ഹൗഡിനി. അദ്ദേഹത്തിന്റെ അത്ഭുതപ്പെടുത്തുന്ന മായാജാല കഥകൾ കേൾക്കാത്തവർ വളരെ വിരളം. ഇപ്പോഴിതാ ഹൗഡിനി എന്ന പേരിൽ ഒരു പുതിയ ചിത്രവുമായി വരികയാണ് മലയാളത്തിന്റെ യുവതാരമായ ആസിഫ് അലി. കിംഗ് ഓഫ് മാജിക് എന്ന് തന്നെയാണ് ഈ ചിത്രത്തിന്റെ പേരിന് നൽകിയിരിക്കുന്ന ടാഗ് ലൈൻ എന്നതും ശ്രദ്ധേയമാണ്. അത്കൊണ്ട് തന്നെ ഒരു മജീഷ്യനായാണ് ആസിഫ് അലി ഈ ചിത്രത്തിലെത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. ക്യാപ്റ്റൻ, മേരി ആവാസ് സുനോ, വെള്ളം എന്നീ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രജേഷ് സെൻ ആണ് ഹൗഡിനി രചിച്ചു സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ആസിഫ് അലി പുറത്ത് വിട്ടിട്ടുണ്ട്.
ആനന്ദ് എൽ റായ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കർമ്മ മീഡിയ ആൻഡ് എന്റെർറ്റൈന്മെന്റ്സ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശൈലേഷ് ആർ സിങ് നിർമ്മാതാവായി എത്തുമ്പോൾ, പ്രജേഷ് സെൻ മൂവി ക്ലബ് ആണ് ഹൗഡിനിയുടെ എക്സികുട്ടീവ് പ്രൊഡ്യൂസർ. കോഴിക്കോടും ഉദയപ്പൂരുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന്റെ താരനിരയിൽ ഗുരു സോമസുന്ദരം, ശ്രീകാന്ത് മുരളി, നിഖില വിമൽ, വിവിയ ശാന്ത്, ദേവി പ്രകാശ് നായർ എന്നിവരുമുണ്ട്. മാജിക്കിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് നൗഷാദ് ഷെരീഫ്, സംഗീതമൊരുക്കുന്നത് ബിജിബാൽ എന്നിവരാണ്. മൃദുൽ നായർ ഒരുക്കിയ കാസർഗോൾഡ് ആണ് ആസിഫ് അലിയുടെ അടുത്ത റിലീസ്. ഇത് കൂടാതെ റസൂൽ പൂക്കുട്ടി ഒരുക്കിയ ഒറ്റ എന്ന ചിത്രവും അടുത്ത് തന്നെ റിലീസ് ചെയ്യാൻ പോകുന്ന ആസിഫ് ചിത്രമാണ്. എ രഞ്ജിത് സിനിമ, കിഷ്കിന്ധ കാണ്ഡം, അടവ് എന്നീ ചിത്രങ്ങളും ആസിഫ് അലി നായകനായി പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.