കിഷ്കിന്ധാ കാണ്ഡം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് യുവതാരം ആസിഫ് അലി നേടിയത്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച ഈ ഫാമിലി ത്രില്ലർ ചിത്രം ആഗോള തലത്തിൽ 70 കോടിക്ക് മുകളിൽ ഗ്രോസ് ആണ് നേടിയത്. ഇപ്പോഴിതാ കിഷ്കിന്ധാ കാണ്ഡത്തിനു ശേഷം വീണ്ടുമൊരു ആസിഫ് അലി ചിത്രം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് എന്നാണ് സൂചന.
അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ജോൺ പോൾ ജോർജ് ആയിരിക്കുമെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പറയുന്നു. 2016 ൽ ടോവിനോ തോമസ് നായകനായ ഗപ്പി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോൺ പോൾ ജോർജ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിന് ശേഷം സൗബിൻ ഷാഹിർ നായകനായ അമ്പിളി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.
ഇവക്ക് ശേഷം അദ്ദേഹം ഒരുക്കാൻ പോകുന്ന ചിത്രമായിരിക്കും ഈ ആസിഫ് അലി- ഗുഡ് വിൽ എന്റർടൈൻമെന്റ് പ്രൊജക്റ്റ് എന്നാണ് സൂചന. ഇത് കൂടാതെ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഒരു പൃഥ്വിരാജ് ചിത്രവും ജോൺ പോൾ ജോർജ് പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. 2023 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ രോമാഞ്ചം നിർമ്മിച്ചതും ജോൺ പോൾ ജോർജ് ആണ്.
ആസിഫ് അലി ചിത്രം കൂടാതെ മമ്മൂട്ടി നായകനായ ഒരു ചിത്രവും ഗുഡ് വിൽ എന്റർടൈൻമെന്റ് അടുത്ത വർഷം നിർമ്മിക്കുമെന്നാണ് സൂചന. ഷാജി പാടൂർ, അല്ലെങ്കിൽ അജയ് വാസുദേവ് ആയിരിക്കും ഈ ചിത്രം സംവിധാനം ചെയ്യുക എന്നാണ് വാർത്തകൾ വരുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.