ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒരാളാണ് ആസിഫ് അലി. ഒരു നടനെന്ന നിലയിലും ഒരു താരമെന്ന നിലയിലും ഇത്രയധികം വളർച്ച കൈവരിച്ച യുവ താരങ്ങൾ നമ്മുടെ ഇൻഡസ്ട്രിയിൽ തന്നെ വളരെ കുറവാണു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു വാങ്ങുകയായിരുന്നു ഈ നടൻ. ഇപ്പോഴിതാ, തനിക്കു നഷ്‌ടമായ ഒരു വമ്പൻ ചിത്രത്തെ കുറിച്ച് പറയുകയാണ് ആസിഫ് അലി. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് ആസിഫ് അലി ഈ കാര്യം തുറന്നു പറയുന്നത്. ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരിക്കുക എന്നത് തന്റെ മോശം സ്വഭാവങ്ങളില്‍ ഒന്നാണെന്നും ആ കാരണം കൊണ്ട് തന്നെ തനിക്കു ഒട്ടേറെ ചിത്രങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ടെന്നും ആസിഫ് പറയുന്നു. താന്‍ നോ പറഞ്ഞ ചിത്രങ്ങള്‍ നഷ്ടപ്പെട്ടതോര്‍ത്ത് തനിക്കു വിഷമം ഇല്ലെങ്കിലും തന്റെയടുത്തേക്ക് എത്താന്‍ പറ്റാതെ പോയ നല്ല ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു എന്നത് ഒരു വിഷമം ആണെന്നും ആസിഫ് പറയുന്നു.
ഇന്‍ഡസ്ട്രിയില്‍ തന്നെ വലിയൊരു മാറ്റമുണ്ടാക്കിയ ഒരു സിനിമയുടെ 100ാം ദിവസത്തിന്റെ ആഘോഷത്തിന് ചെന്നപ്പോൾ ആണ് ആ സിനിമയുടെ സംവിധായകൻ, ആ ചിത്രത്തിലെ നായകനാവേണ്ടിയിരുന്നത് താനാണെന്ന് അറിയിച്ചത് എന്ന് വെളിപ്പെടുത്തുന്നു ആസിഫ്. പക്ഷെ ചിത്രത്തിന്റെ പേര് പറയാൻ ആസിഫ് തയ്യാറായില്ല. തന്നെ വിളിച്ചപ്പോൾ താൻ ഫോൺ എടുക്കാതെ ഇരുന്നത് കൊണ്ടാണ് ആ ചിത്രം നഷ്ടമായതെന്നും ആസിഫ് അലി പറയുന്നു. അതുപോലെ പ്രേമം എന്ന ചിത്രം കണ്ടപ്പോൾ അത് തനിക്കു ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നും ആസിഫ് പറയുന്നു. താനത് നിവിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ആസിഫ് വെളിപ്പെടുത്തുന്നു. താൻ ചെയ്യാതെ ഹിറ്റായ എല്ലാ സിനിമകളും താൻ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട് എന്നാണ് ചിരിയോടെ ആസിഫ് പറയുന്നത്. കുറ്റവും ശിക്ഷയും, കുഞ്ഞേൽദോ, കൊത്തു, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, മഹാവീര്യർ, കാപ്പ എന്നിവയാണ് ആസിഫ് അലിയുടേതായി ഇനി വരാനുള്ള മലയാള ചിത്രങ്ങൾ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.