യുവതാരം ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നു. കള, ഇബിലീസ്, അഡ്വഞ്ചേഴ്സ് ഓഫ് ഓമനകുട്ടൻ എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ഒരുക്കുന്ന ഈ ചിത്രം ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുക. വമ്പൻ ആക്ഷൻ- എന്റർടൈൻമെന്റ് ആയി ഒരുക്കുന്ന ഈ ചിത്രം ആസിഫ് അലിയുടെ കെ ജി എഫ് ആയി മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ആസിഫ് അലിക്കൊപ്പം നസ്ലെൻ, ലുക്മാൻ, ഹരിശ്രീ അശോകൻ, വാമിക ഖബ്ബി, നസ്ലിൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മിക്കുന്നത്.
നിയോഗ് തിരക്കഥ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സോണി സെബാൻ, എഡിറ്റിങ് ചമൻ ചാക്കോ. ഡോൺ വിൻസെന്റ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ കർട്ടൻ റൈസർ വീഡിയോ പുറത്ത് വിട്ടത്.
ആക്ഷൻ ചിത്രീകരണത്തിനിടെയിൽ ഇതിന്റെ സെറ്റിൽ വെച്ച് ആസിഫ് അലിക്ക് അപകടം ഉണ്ടായതിനെ തുടർന്ന് നിർത്തി വെച്ച ഷൂട്ടാണ് വരുന്ന നവംബർ മാസത്തിൽ വീണ്ടും ആരംഭിക്കുന്നത്. അടുത്ത വർഷം ഓണത്തിന് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നാണ് പ്രതീക്ഷ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.