മലയാള സിനിമയിലെ ഇന്നുള്ള യുവ താരങ്ങളിൽ ഏറ്റവുമധികം പ്രവർത്തി പരിചയമുള്ള നടൻ എന്ന് വേണമെങ്കിൽ ആസിഫ് അലിയെ വിശേഷിപ്പിക്കാം. 2009 ലായിരുന്നു ആസിഫ് അലി എന്ന നടന്റെ മലയാള സിനിമയിലേക്കുള്ള കടന്ന് വരവ്. ആരുടേയും പിന്തുണയില്ലാതെ എത്തിയ ആസിഫ് അലി തന്റെ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അതിന് ശേഷം മലയാള സിനിമയിൽ നവതരംഗമായി മാറിയ സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ ആസിഫ് തന്റെ കരിയർ ഗ്രാഫ് ഉയർത്തി. ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ആസിഫ് അലിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇടക്ക് പരാജയങ്ങൾ നേരിയട്ടെങ്കിലും ആസിഫ് അലി മികച്ച കഥാപാത്രങ്ങളുമായാണ് തിരികെ എത്തിയത്. കാറ്റ്, അനുരാഗികരിക്കിന് വെള്ളം തുടങ്ങിയ ചിത്രങ്ങൾ മിക്കച്ച തിരിച്ചു വരവിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. എന്നാൽ ഇപ്പോളിതാ തന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടത്തിൽ സംഭവിച്ച ഒരു തമാശ വിവരിക്കുകയാണ് ആസിഫ് അലി.
തന്റെ ആദ്യ ചിത്രമായ ഋതുവിന്റെ ഒഡീഷന് ആരോരും അറിയാതെയാണ് ആസിഫ് പോയത്. അപ്രതീക്ഷിതമായി ചിത്രത്തിലേക്ക് സെലെക്ഷൻ ലഭിച്ചപ്പോൾ അത്ഭുദപ്പെട്ടുവെങ്കിലും വീട്ടിലൊന്നും പറയാൻ ആസിഫ് തയ്യാറായില്ല. പിന്നീട് വീട്ടുകാർ അറിയാതെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ ഒരു ദിവസം വാപ്പ ഋതുവിന്റെ വാർത്ത വായികയായിരുന്നു. എന്നാൽ അന്ന് പത്രത്തിൽ തന്റെ ചിത്രത്തിന് താഴെ നൽകിയ പേര് തെറ്റായിരുന്നു. പക്ഷെ വാർത്തയ്‌ക്കൊപ്പം തന്റെ ചിത്രം കണ്ട വാപ്പ പറഞ്ഞു ഇത് നമ്മുടെ മോനെ പോലെ ഉണ്ടല്ലോ എന്ന്. പക്ഷെ താൻ അതിനെ കുറിച്ച് കൂടുതൽ മിണ്ടിയില്ല ആസിഫ് പറയുന്നു. പിന്നീട് ചിത്രം പൂർത്തീകരിച്ചതിന് ശേഷമാണ് ഇക്കാര്യം പറയുന്നത്. നമ്മുടെ ഗ്രാമത്തിൽ നിന്നും ഒരാൾ നായകനായി എന്നറിയുമ്പോൾ ആരും വിശ്വസിക്കില്ല അതിനാൽ തന്നെയാണ് അന്ന് ആരോടും പറയാതെ പോയതും. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആസിഫിന്റെ ഈ വാക്കുകൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.