മലയാളത്തിലെ പ്രശസ്ത യുവ താരം ആണ് ആസിഫ് അലി. കഴിഞ്ഞു പോയ വർഷം ആസിഫ് അലിയെ സംബന്ധിച്ച് ഒരു നടൻ എന്ന നിലയിലും താരം എന്ന നിലയിലും മികച്ച ഒരു വർഷം ആയിരുന്നു. വിജയ് സൂപ്പറും പൗര്ണമിയും എന്ന ജിസ് ജോയ് ചിത്രത്തിന്റെ വിജയത്തോടെ കഴിഞ്ഞ വർഷം തുടങ്ങിയ ആസിഫ് അലി, കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ വിജയത്തോടെ ആണ് കഴിഞ്ഞ വർഷം അവസാനിപ്പിച്ചത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഇതിനൊപ്പം ഉയരെ, വൈറസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനവും ആസിഫ് അലിക്ക് ഏറെ കയ്യടി നേടിക്കൊടുത്തു. കക്ഷി അമ്മിണി പിള്ള, അണ്ടർ വേൾഡ് എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് ഈ നടൻ കാഴ്ച വെച്ചത്. ഈ പുതിയ വർഷം ഒട്ടേറെ ഗംഭീര ചിത്രങ്ങൾ ആണ് ഈ നടന് വേണ്ടി ഒരുങ്ങുന്നത്.
എന്നാൽ കുറച്ചു വർഷം മുൻപ് വരെ തനിക്കു വേണ്ടി എഴുതപെട്ട ചിത്രങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് ആസിഫ് അലി പറയുന്നത്. മറ്റുള്ളവർക്ക് വേണ്ടി എഴുതപെട്ട സിനിമകൾ അവർ സ്വീകരിക്കാതെ ഇരിക്കുമ്പോൾ തന്നിലേക്ക് വരികയായിരുന്നു എന്നാണ് ആസിഫ് പറയുന്നത്. പ്രധാനമായും പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും വേണ്ടെന്ന് വയ്ക്കുന്ന തിരക്കഥകളാണ് പണ്ട് തന്നെ തേടി അധികവും വന്നത് എന്നും താനത് തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ നന്നായി ചെയ്തു എന്നും ആസിഫ് പറയുന്നു. അന്ന് തനിക്കു വേണ്ടി എഴുതപ്പെടുന്ന തിരക്കഥകൾ ഉണ്ടായിരുന്നില്ല എന്നും ആസിഫ് കൂട്ടിച്ചേർത്തു.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.