കൂമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി നായകനാവുന്നു എന്ന് വാർത്തകൾ. അടുത്ത വർഷം മാർച്ച് മാസത്തോടെ ഈ ചിത്രം ആരംഭിക്കുമെന്നാണ് സൂചന. ഇപ്പോൾ തമാർ വി ഒരുക്കുന്ന ചിത്രത്തിൽ വേഷമിടുന്ന ആസിഫ് അലി, അതിന് ശേഷം രോഹിത് വി എസ് ഒരുക്കുന്ന ടികി ടാകയിൽ ജോയിൻ ചെയ്യും. അതും പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം ജീത്തു ജോസഫ് ചിത്രത്തിലേക്ക് കടക്കുക.
സോണി പിക്ചേഴ്സ് ആയിരിക്കും ചിത്രം നിർമിക്കുക എന്നും വാർത്തകളുണ്ട്. ആദ്യം ജീത്തു ജോസഫ് ബോളിവുഡിൽ ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. പിന്നീട് അത് മലയാളത്തിലേക്ക് മാറുകയായിരുന്നു. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നത്. ജീത്തു ജോസഫിനൊപ്പം ഒരു ബോളിവുഡ് രചയിതാവും ഉണ്ടാകുമെന്നും സൂചനയുണ്ട്.
മോഹൻലാൽ നായകനായ ദൃശ്യം 3 ആണ് അടുത്ത വർഷം ജീത്തു ജോസഫ് പ്ലാൻ ചെയ്യുന്ന മറ്റൊരു ചിത്രം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രവും സാങ്കേതിക കാരണങ്ങളാൽ മുടങ്ങി കിടക്കുകയാണ്. 80% ചിത്രീകരണം പൂർത്തിയായ ഈ ഫിലിം സീരിസ് ഇനി എന്ന് മുഴുവനായി പൂർത്തിയാക്കുമെന്നുള്ള അപ്‌ഡേറ്റും അടുത്ത വർഷം മാത്രമേ ലഭിക്കു.
ജീത്തു ജോസഫ്- ആസിഫ് അലി ടീം ആദ്യമായി ഒന്നിച്ച കൂമൻ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയത്. മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ഒടിടി ഹിറ്റ് ട്വൽത് മാൻ രചിച്ച കൃഷ്ണകുമാർ ആണ് കൂമൻ രചിച്ചത്. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ ഗിരി എന്ന് പേരുള്ള ഒരു പോലീസുകാരനായാണ് ആസിഫ് അലി വേഷമിട്ടത്.
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
This website uses cookies.