യുവതാരം ആസിഫ് അലിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് കൂമൻ. ട്വൽത് മാൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ജീത്തു ജോസഫിന് വേണ്ടി കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ഈ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു കഴിഞ്ഞു. പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്ന ഒരു ഫസ്റ്റ് ലുക്ക് ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റെത് എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന പോസ്റ്റർ നൽകുന്ന സൂചന. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യമായാണ് ആസിഫ് അലി- ജീത്തു ജോസഫ് ടീം ഒരുമിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. കേരള തമിഴ് നാട് അതിർത്തിയിലെ മലയോരഗ്രാമത്തിൽ നടക്കുന്ന കഥയാണ് കൂമൻ പറയുന്നതെന്നാണ് സൂചന.
രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടേ കാർത്തിക്, ജോർജ്ജ് മരിയൻ, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൾ, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നർമ്മകല തുടങ്ങി ഒരു വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് സതീഷ് കുറുപ്പ്, എഡിറ്റിങ്ങ് നിർവഹിച്ചത് വി എസ് വിനായക് എന്നിവരാണ്. വിഷ്ണു ശ്യാമാണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്. വ്യത്യസ്ത സംസ്ക്കാരത്തിലുള്ള ആളുകൾ ഒന്നിച്ചു പാർക്കുന്ന ഒരു ഗ്രാമത്തിലേക്ക് കാർക്കശ്യ സ്വഭാവക്കാരനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥലംമാറി എത്തുന്നതും, അയാളുടെ ആ സ്വഭാവം ആ ഗ്രാമത്തിലെ ആളുകളുടെയും കഥാ നായകന്റെയും ജീവിതത്തെ കീഴ്മേൽ മറിക്കുകയും ചെയ്യുന്നു. തുടർന്ന് ആ ഗ്രാമത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങൾക്കു പിന്നിലുള്ള നായകന്റെ യാത്രയാണ് കൂമന്റെ ഇതിവൃത്തമെന്നാണ് സൂചന.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.