ഏതാനും ദിവസങ്ങളായി കേരളത്തിലെ പ്രധാന വാര്‍ത്ത നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം മലയാള സിനിമയിലെ സംഘടനകളില്‍ നിന്നും എല്ലാം തന്നെ ദിലീപിനെ ഒഴിവാക്കിയിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി എന്നീ യുവതാരങ്ങളാണ് അമ്മയുടെ യോഗത്തില്‍ ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കണം എന്ന നിലപാടില്‍ ഉറച്ചു നിന്നത്.
അതേ തുടര്‍ന്ന്‍ വന്ന ആസിഫ് അലി ദിലീപിന്‍റെ കൂടെ ഇനി അഭിനയിക്കില്ല എന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ ഈ കാര്യം നിഷേധിച്ച് ആസിഫ് അലി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
വാക്കുകൾക്കിടയിലൂടെ സഞ്ചരിക്കരുത് ദിലീപേട്ടന്റെ കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞത് അദ്ദേഹത്തെ ഫേസ് ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് എന്നാണ് ആസിഫ് അലി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.
ഏതെങ്കിലും കാരണത്താല്‍ ദിലീപ് പുറത്തു വന്നാല്‍ ആസിഫ് അലി ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് ആസിഫ് അലിയുടെ ഉത്തരം ഇങ്ങനെ ആയിരുന്നു.
“ഈ കേസ് തെളിയിക്കപ്പെട്ട നിലയ്ക്ക് മാനസികമായി ഇനി അദ്ദേഹത്തിനൊപ്പം ചേരാനോ അദ്ദേഹത്തിനെ ഫേസ് ചെയ്യാനോ ബുദ്ധിമുട്ട് ഉണ്ട്. കാരണം എന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇതിന് ഇരയായത്. ആ രണ്ടു ദിവസത്തെ അവളുടെ വിഷമം ഞാന്‍ നേരിട്ടു കണ്ടതാണ്. ഒരിയ്ക്കലും ഒരാള്‍ക്കും വരരുതു എന്ന്‍ ഞാന്‍ ആഗ്രഹിച്ചതാണ് എന്‍റെ കൂട്ടുകാരിക്ക് സംഭവിച്ചത്.”
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.