മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള യുവനടനാണ് ആസിഫ് അലി. പണ്ട് അന്യ ഭാഷനടന്മാർ കേരളത്തിൽ സ്ഥാനം പിടിച്ച സമയത്ത് മലയാള സിനിമ പ്രേമികൾക്ക് ഏക ആശ്രയമായിരുന്ന യുവനടനായിരുന്നു ആസിഫ് അലി. ഒരു ട്രെൻഡ് സെറ്റർ എന്ന നിലയിൽ മലയാളത്തിൽ പലതരം ട്രെൻഡുകൾ അദ്ദേഹത്തിന് കൊണ്ടു വരാൻ സാധിച്ചു. വർഷങ്ങൾ പിന്നിടുമ്പോൾ ഇന്നും യുവനിരയിൽ ശ്രദ്ധേയനായി നിലനിൽക്കുന്നു. അടുത്തിടെ റീലീസ് ചെയ്ത ബി.ടെക് ഗംഭീര വിജയം കരസ്ഥമാക്കി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ആരാധകരും സിനിമ സ്നേഹികളും ഏറെ കാത്തിരിക്കുന്ന ആസിഫ് അലി ചിത്രമാണ് മന്ദാരം. ചിത്രത്തിന്റെ ഷൂട്ടിംഗ് സ്റ്റിൽസും ആസിഫ് അലിയുടെ താടിയും എല്ലാം തന്നെ പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആസിഫ് അലി തന്നെയാണ് താരം. തന്റെ മകളുടെ ആദ്യ പിറന്നാൾ അതിഗംഭീരമായി അദ്ദേഹം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഷൂട്ടിംഗ് തിരക്കുകൾ എല്ലാം തന്നെ മാറ്റി വെച്ചു തന്റെ രാജകുമാരിയോടൊപ്പം ദിവസങ്ങൾ ചിലവഴിച്ചതിന്റെ സന്തോഷത്തിലാണ് താരം. ഒരു വയസ്സ് തികയുന്ന രാജകുമാരിയുടെ പേര് ഹയാ എന്നാണ്. കഴിഞ്ഞ കൊല്ലം റംസാൻ മാസത്തിലായിരുന്നു ജനനം. അവരുടെ രാവുകൾ എന്ന ചിത്രത്തിന്റെ റീലീസ് സമയത്തായിരുന്നു ഹായ യുടെ ജനനം ആയതിനാൽ ആസിഫ് അലി ചെറിയ ഗ്യാപ് എടുത്ത ശേഷമാണ് അടുത്ത ചിത്രം കമിറ്റ് ചെയ്തത്. ആദ്യ മകൻ ആദം ഏറെ കരുതലോടെയാണ് അനിയത്തികുട്ടിയെ കുട്ടിയെ നോക്കുന്നത്. എത്ര ഷൂട്ടിംഗ് തിരക്ക് ഉണ്ടെങ്കിലും മക്കൾക്ക് വേണ്ടി സമയം മാറ്റി വെക്കാൻ ആസിഫ് അലി അന്നും ഇന്നും മറന്നിട്ടില്ല എന്നതിന് വെറും ഉദാഹരണം മാത്രമാണ് ഈ പിറന്നാൾ ആഘോഷം.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.