മലയാളത്തിലെ രണ്ടു യുവ താരങ്ങൾ ആയ നിവിൻ പോളിയും ആന്റണി വർഗീസും ഇന്ന് തങ്ങളുടെ ജന്മദിനം ആഘോഷിക്കുകയാണ്. ഇവർക്ക് ആശംസകൾ നേർന്നു കൊണ്ട് മലയാള സിനിമാ ലോകവും ആരാധകരും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇന്ന്. ഇപ്പോഴിതാ ഇവർക്ക് രണ്ടു പേർക്കും ജന്മദിന ആശംസകൾ നേർന്നു കൊണ്ട് പ്രശസ്ത യുവ താരമായ ആസിഫ് അലി ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. മലയാളത്തിൻറെ മിസ്റ്റർ ലവർ ബോയ്ക്കും മിസ്റ്റർ അങ്കമാലിക്കും പിറന്നാൾ ആശംസകൾ എന്നാണ് അവർക്ക് സന്തോഷവും വിജയവുമെല്ലാം നേർന്നു കൊണ്ട് ആസിഫ് അലി പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിവിൻ പോളി എന്ന നടൻ ഏറ്റവും കൂടുതൽ കയ്യടി നേടിട്ടിരിക്കുന്നത് പ്രണയ നായകനായി അഭിനയിച്ചു കൊണ്ടാണ്. തട്ടത്തിൻ മറയത്തും പ്രേമവും ഈ അടുത്തിടെ ഇറങ്ങിയ ലൗ ആക്ഷൻ ഡ്രാമയും എല്ലാം അതിനു ഉദാഹരണം ആണ്. ഇന്ന് ഒരു താരം എന്ന നിലയിൽ ഒരുപാട് വളർന്ന നിവിന്റെ നടൻ എന്ന നിലയിൽ ഉള്ള വളർച്ച നമ്മുക്ക് കാണിച്ചു തരുന്ന ചിത്രമായിരിക്കും അടുത്ത മാസം റിലീസ് ചെയ്യുന്ന മൂത്തോൻ. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ധനുഷ്, വിക്കി കൗശൽ, നിവിൻ പോളി എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴി പുറത്തു വിടും.
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ ആന്റണി വർഗീസ് അതിനു ശേഷം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെയും കയ്യടി നേടി. ഇപ്പോൾ ദളപതി വിജയ്ക്ക് ഒപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയിൽ അഭിനയിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ഈ യുവ താരം.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.