ഫഹദ് ഫാസിൽ നായകനായ അതിരൻ എന്ന ചിത്രമൊരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിവേക്. തീയേറ്ററുകളിൽ വമ്പൻ വിജയമായില്ല എങ്കിലും ചിത്രത്തിന്റെ മേക്കിങ് ശൈലി കൊണ്ടും കഥ അവതരിപ്പിച്ചതിൽ മികവ് കൊണ്ടും ഏറെ നിരൂപക പ്രശംസ സ്വന്തമാക്കിയ ചിത്രമായിരുന്നു അതിരൻ. ഇപ്പോഴിതാ വിവേക് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളത്തിലെ പ്രശസ്ത യുവ താരമായ ആസിഫ് അലിയാണ് ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. ബിഗ് ജെ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജിൻസ് വർഗീസും സെഞ്ച്വറി ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിക്കുന്നത് മലയാളത്തിലെ സൂപ്പർ ഹിറ്റ് രചയിതാക്കളായ ബോബി- സഞ്ജയ് ടീം ആണ്. ചിത്രത്തിന്റെ പേരും ബാക്കി ഉള്ള താരനിരയും അണിയറ പ്രവർത്തകരും ആരൊക്കെ എന്നതും തീരുമാനിച്ചു കൊണ്ടിരിക്കുകയാണ് എന്നും, അത് വഴിയേ അറിയിക്കാം എന്നും, ഈ ചിത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ ആസിഫ് അലി വ്യക്തമാക്കി.
ട്രാഫിക്, നിർണ്ണായകം, ഉയരെ എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് ആസിഫ് അലിയും ബോബി- സഞ്ജയ് ടീമും ഒന്നിച്ചത്. ഇതിൽ ട്രാഫിക്, ഉയരെ എന്ന ചിത്രങ്ങൾ സൂപ്പർ ഹിറ്റായപ്പോൾ, ഗംഭീര നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു വി കെ പ്രകാശ് ഒരുക്കിയ നിർണ്ണായകം. മലയാളത്തിലെ ഏറ്റവും തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ് ഇന്ന് ആസിഫ് അലി. കുഞ്ഞേൽദൊ, കൊത്തു, കുറ്റവും ശിക്ഷയും, ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം, എല്ലാം ശരിയാവും, എ രഞ്ജിത്ത് സിനിമ, മഹേഷും മാരുതിയും, മഹാവീര്യർ, കാപ്പ എന്നിവയാണ് ആസിഫ് അലിയുടേതായി ഇനി വരാനുള്ള മറ്റു ചിത്രങ്ങൾ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.