സംസ്ഥാന സർക്കാറിന്റെ അവാർഡുകൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്. എല്ലാ വിഭാഗത്തിലും അർഹതപ്പെട്ടവർക്ക് തന്നെയാണ് ജൂറി അവാർഡുകൾ നൽകിയത്. മികച്ച രണ്ടാമത്തെ സിനിമയായി ജൂറി തിരഞ്ഞെടുത്ത ചിത്രമാണ് കെഞ്ചിര. വയനാട് ആദിവാസി ജീവിതത്തെ പഞ്ചാത്തലമാക്കി മനോജ് കാനയാണ് ചിത്രം സംവിധാനം ചെയ്‌തിരുന്നത്. കെഞ്ചിരയിലെ വസ്ത്രാലങ്കാര മികവിന് അശോകൻ ആലപ്പുഴയെ തേടി സംസ്ഥാന സർക്കാറിന്റെ അവാർഡ് തേടിയെത്തിയിരിക്കുകയാണ്. അവാർഡ് പ്രഖ്യാപനം നടത്തുന്ന സമയത്ത് ഒരു വീട്ടിൽ പൈന്റിങ് പണിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അശോകൻ. കോവിഡിന്റെ കടന്നു വരവ് മൂലം സിനിമ മേഖല സ്തംഭിച്ചതോടെ പെയിന്റിങ്ങ് പണിയിലേക്ക് തിരിയുകയായിരുന്നു അശോകൻ.
58 വയസ്സ് പ്രായം വരുന്ന അശോകൻ 25 വർഷമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു. 170 ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരവും 7 ചിത്രങ്ങൾക്ക് വേണ്ടി സ്വതന്ത്ര വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്. കെഞ്ചിര എന്ന ചിത്രത്തിലെ മങ്ങിയ ആദിവാസികളുടെ വസ്ത്രങ്ങൾ തുന്നിയ അശോകനെ തേടി ഒരുപാട് പ്രശംസകൾ ഇതിനോടകം വന്നു കഴിഞ്ഞു. കെഞ്ചിരയ്ക്ക് 22 ദിവസത്തെ വസ്ത്രാലങ്കാര പണികൾ അദ്ദേഹത്തിന് വേണ്ടി വന്നു. ഈ ചിത്രത്തിന്റെ വസ്ത്രാലങ്കാരത്തിന് വേണ്ടി ചിത്രീകരണത്തിന് ഒരു ആഴ്ച മുൻപ് വയനാട്ടിൽ അദ്ദേഹം എത്തിയിരുന്നു. സംവിധായകൻ വിനയന്റെ അസോസിയേറ്റ് ഡയറക്ടറായ ബാബു എന്ന സുഹൃത്ത് വഴിയാണ് അശോകൻ സിനിമയിലെത്തുന്നത്. കെഞ്ചിരയുടെ സംവിധായകനാണ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ ആദ്യം തന്നെ വിളിച്ചതെന്ന് അശോകൻ പറയുകയുണ്ടയായി. അവാർഡ് പ്രഖ്യാപനം താൻ അറിഞ്ഞില്ലയെന്നും പണിയ്ക്ക് പോയപ്പോൾ താൻ ഫോൺ എടുത്തിരുന്നില്ലയെന്നും നിരന്തരമായ കോളുകൾ വന്നപ്പോൾ മകൻ ഫോണുമായി പണി സ്ഥലത്തിലേക്ക് ഓടിയെത്തുകയായിരുന്നു എന്ന് ഒരു അഭിമുഖത്തിൽ അശോകൻ തുറന്ന് പറയുകയുണ്ടായി.
ഫോട്ടോ കടപ്പാട്: Janayugam Online
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.