ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ അപൂർവമായി സംഭവിച്ച ഒന്നായിരുന്നു ഒരു സിനിമാ ഇൻഡസ്ട്രിയിലെ ഏകദേശം മുഴുവൻ താരങ്ങളേയും അണിനിരത്തി അവിടുത്തെ താര സംഘടനയുടെ ബാനറിൽ ഒരു ചിത്രം ഉണ്ടാവുക എന്നത്. അതായിരുന്നു പതിമൂന്നു വർഷം മുൻപ് ഉണ്ടായ ട്വന്റി ട്വന്റി എന്ന മലയാള ചിത്രത്തിന്റെ പ്രത്യേകത. മലയാളത്തിലെ താര സംഘടനയായ അമ്മക്ക് വേണ്ടി നടൻ ദിലീപ് നിർമ്മിച്ച ആ ചിത്രം ഒരുക്കിയത് ജോഷിയും രചിച്ചത് ഉദയ കൃഷ്ണ- സിബി കെ തോമസ് ടീമും ആയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നിവരാണ് അതിൽ പ്രധാന വേഷങ്ങൾ ചെയ്തത്. മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് വിജയമാണ് ആ ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ ഒരിക്കൽ കൂടി അമ്മയിൽ നിന്ന് അത്തരം ഒരു ചിത്രം വരികയാണ്. അമ്മ അസോസിയേഷന്റെ ആസ്ഥാന മന്ദിരം ഉത്‌ഘാടനം ചെയ്യപ്പെട്ട ഇന്നത്തെ ചടങ്ങിലാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായതു. അമ്മക്ക് വേണ്ടി ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുക.
ടി കെ രാജീവ് കുമാർ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് പ്രിയദർശനും ടി കെ രാജീവ് കുമാറും ചേർന്നാണ്. ഒരു ക്രൈം ത്രില്ലർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നതെന്നും സൂചനയുണ്ട്. അമ്മ പ്രസിഡന്റ് ആയ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ചേർന്ന് പ്രഖ്യാപിച്ച ഈ ചിത്രത്തിൽ മലയാളത്തിലെ 140 താരങ്ങൾ ആവും അഭിനയിക്കുക എന്നും ഈ വർഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷ. അമ്മയെ കൂടാതെ മലയാളത്തിലെ നിർമ്മാതാക്കളുടെ സംഘടനയും ഒരു ചിത്രം നിർമ്മിക്കുന്നുണ്ട്. മോഹൻലാൽ നായകനായ ആ ചിത്രവും അധികം വൈകാതെ പ്രഖ്യാപിക്കപെടും.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.