മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ ഒട്ടേറെ വ്യത്യസ്ത ചിത്രങ്ങളുമായി എത്തിയിട്ടുള്ള സംവിധായകനാണ് ആഷിഖ് അബു. മികച്ച ചിത്രങ്ങളും വിജയ ചിത്രങ്ങളും നൽകിയിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയ ചിത്രമാണ് മമ്മൂട്ടി നായകനായി 2014ല്‍ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റര്‍ എന്ന സിനിമ. വലിയ ഹൈപ്പോടെ എത്തിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ നേരിട്ടത് പരാജയം ആയിരുന്നു. എന്നാല്‍ ആ പരാജയത്തിന് കാരണം തന്റെ അലസത ആയിരുന്നു എന്നും അന്ന് പകുതിയോളം ഷൂട്ട് ചെയ്തപ്പോൾ തന്നെ ചിത്രം കൈവിട്ടു പോയി എന്ന കാര്യം മനസ്സിലായിരുന്നു എന്നും ആഷിക് അബു പറയുന്നു. മമ്മൂട്ടിയെ അധോലോക നായകൻ ആയി കാണാൻ ഉള്ള ഒറ്റ ആഗ്രഹം കൊണ്ട് മാത്രം, യാതൊരു വിധ മുന്നൊരുക്കങ്ങളും കൃത്യമായി ചെയ്യാതെ ഒരുക്കിയത് കൊണ്ടാണ് ആ ചിത്രത്തിന് അങ്ങനെ ഒരു ദുർവിധി ഉണ്ടായത് എന്നും അദ്ദേഹം വിലയിരുത്തുന്നു. ഇപ്പോൾ ഈ ചിത്രത്തിന്‍റെ ഒരു പുതിയ വേർഷൻ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് താൻ എന്നാണ് ആഷിഖ് അബു ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഈ ചിത്രത്തിന്റെ പുതിയ വേര്‍ഷന്‍ ശ്യാം പുഷ്കരന്‍റെ തിരക്കഥയിലായിരിക്കും ഒരുങ്ങുകയെന്നും അതിനൊപ്പം ദിലീഷ് പോത്തന്‍ കൂടി തിരക്കഥാ രചനയിൽ വലിയ പങ്കു വഹിക്കുമെന്നും ആഷിഖ് അബു വെളിപ്പെടുത്തി. നായകനായി മമ്മൂട്ടി തന്നെ എത്തുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും പ്ലാൻ ചെയ്യുന്ന പോലെ തന്നെ എല്ലാം ശരിയായി വരികയാണെങ്കില്‍ അടുത്ത വര്‍ഷം ഷൂട്ടിങ് തുടങ്ങുമെന്നും ആഷിഖ് അബു പറയുന്നു. ചിലപ്പോൾ ഒരു പുതിയ താര നിര ആവും ചിത്രത്തിൽ അണിനിരക്കുക എന്നും സൂചന ഉണ്ട്
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.