[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിപ്പ ആക്രമണത്തെ ആസ്പദമാക്കി വമ്പൻ താരനിരയിൽ ആഷിഖ് അബു ചിത്രം വൈറസ്; ആസിഫ് അലി-ടോവിനോ ടീം വീണ്ടും..!

മായാനദിക്ക് ശേഷം പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരു വമ്പൻ ചിത്രവുമായി എത്തുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം കേരളത്തിൽ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മർ വെക്കേഷൻ സമയത്തു റിലീസ് ചെയ്യാൻ ആണ് നീക്കം. ആസിഫ് അലി, ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് , ദിലീഷ് പോത്തൻ, കാളിദാസ് ജയറാം, രേവതി, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിക്കുന്നത് സംവിധായകനും രചയിതാവുമായ മുഹ്‌സിൻ പരാരിയും, അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രമായ വരത്തൻ രചിച്ച സുഹാസ്- ഷറഫു ടീമും ചേർന്നാണ്.

ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും വളരെ വലുതാണ്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത്. ആഷിഖ് അബുവിന്റെ സ്വന്തം ബാനർ ആയ ഒപിഎം തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ആസിഫ് അലി – ടോവിനോ തോമസ് ടീം യു റ്റു ബ്രൂട്ടസ് എന്ന രൂപേഷ് പീതാംബരൻ ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും വൈറസ്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് വൈറസിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ നേർക്കാഴ്ച കാണിച്ചു തരുന്ന ഒരു ചിത്രമായിരിക്കും വൈറസ് എന്നാണ് സൂചന.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.