മായാനദിക്ക് ശേഷം പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരു വമ്പൻ ചിത്രവുമായി എത്തുകയാണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം കേരളത്തിൽ ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത്. വൈറസ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം സമ്മർ വെക്കേഷൻ സമയത്തു റിലീസ് ചെയ്യാൻ ആണ് നീക്കം. ആസിഫ് അലി, ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് , ദിലീഷ് പോത്തൻ, കാളിദാസ് ജയറാം, രേവതി, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിക്കുന്നത് സംവിധായകനും രചയിതാവുമായ മുഹ്‌സിൻ പരാരിയും, അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രമായ വരത്തൻ രചിച്ച സുഹാസ്- ഷറഫു ടീമും ചേർന്നാണ്.
ഈ ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും വളരെ വലുതാണ്. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത്. ആഷിഖ് അബുവിന്റെ സ്വന്തം ബാനർ ആയ ഒപിഎം തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ആസിഫ് അലി – ടോവിനോ തോമസ് ടീം യു റ്റു ബ്രൂട്ടസ് എന്ന രൂപേഷ് പീതാംബരൻ ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും വൈറസ്. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് വൈറസിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചു ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ നേർക്കാഴ്ച കാണിച്ചു തരുന്ന ഒരു ചിത്രമായിരിക്കും വൈറസ് എന്നാണ് സൂചന.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.