മലയാളത്തിന്റെ പ്രിയ താരം ജോജു ജോർജ് ഇപ്പോൾ മലയാളവും കടന്ന് തമിഴ് സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ധനുഷ് നായകനായ തമിഴ് ചിത്രത്തിൽ, രണ്ടാമത്തെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോർജ് ആണ്. കോമഡിയും ആക്ഷനും നിറഞ്ഞ ഒരു ഗ്യാങ്സ്റ്റർ ചിത്രമാണ് ജഗമേ തന്തിരം. വരുന്ന ജൂണ് 18 നു ഒറ്റിറ്റി പ്ലാറ്റ്ഫോം ആയ നെറ്റ് ഫ്ലിക്സിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ, ഒരു പ്രേക്ഷകൻ എന്ന നിലയിൽ തന്നെ ഏറെ സ്വാധീനിച്ച, മലയാളത്തിലെ ഗ്യാങ്സ്റ്റർ ചിത്രങ്ങൾ ഏതൊക്കെയെന്നു വെളിപ്പെടുത്തുകയാണ് ജോജു ജോർജ്.
കഴിഞ്ഞ ദിവസം നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ ആണ് ജോജു ജോർജ് തന്റെ ആ ഇഷ്ട ചിത്രങ്ങൾ തുറന്നു പറഞ്ഞത്. മോഹൻലാൽ നായകനായ ആര്യൻ, അഭിമന്യു എന്നീ ഗ്യാങ്സ്റ്റർ ചിത്രങ്ങൾ ആയിരുന്നു തന്റെ ഏറ്റവും പ്രീയപ്പെട്ട ചിത്രങ്ങൾ എന്നാണ് ജോജു പറയുന്നത്. പ്രിയദർശൻ ആണ് ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തത്. സൂപ്പർ ഹിറ്റായ ഈ രണ്ടു ചിത്രങ്ങളും രചിച്ചത് അന്തരിച്ചു പോയ ദാമോദരൻ മാസ്റ്റർ ആണ്. താൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിട്ടുള്ള ജോജു മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങൾ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് എന്നും പറഞ്ഞിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.