[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷൻ വിസ്മയമാകാൻ ഒരു തമിഴ് ചിത്രം കൂടി; ആര്യയുടെ ക്യാപ്റ്റൻ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ

തമിഴ് യുവ താരമായ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ശക്തി സൗന്ദർ രാജൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇതിന്റെ ട്രെയ്ലറിൽ കാണാൻ സാധിച്ചത്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലെർ കൂടിയാണ് ഈ ചിത്രമെന്ന സൂചന ട്രൈലെർ നൽകിയിരുന്നു. അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പഴയ തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ സിമ്രാനും നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്.

എസ് യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി ഇമ്മനും, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവുമാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്മി വേഷമിട്ട ആറാമത്തെ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി, മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ, ധനുഷ് നായകനായ ജഗമേ തന്തിരം, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ, സായ് പല്ലവി നായികയായ ഗാർഗി എന്നിവയിലും വേഷമിട്ടു. സെപ്റ്റംബർ മുപ്പതിനാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. ഇത് കൂടാതെ ഗാട്ടാ ഗുസ്തിയെന്ന തമിഴ് ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.