തമിഴ് യുവ താരമായ ആര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റൻ ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ശക്തി സൗന്ദർ രാജൻ രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇതിന്റെ ട്രെയ്ലറിൽ കാണാൻ സാധിച്ചത്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലെർ കൂടിയാണ് ഈ ചിത്രമെന്ന സൂചന ട്രൈലെർ നൽകിയിരുന്നു. അന്യഗ്രഹ ജീവികളെ വേട്ടയാടാൻ നിയോഗിക്കപ്പെടുന്ന ഒരു മിലിറ്ററി ഓഫീസറുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. മലയാള നായികാ താരം ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പഴയ തെന്നിന്ത്യൻ സൂപ്പർ നായികാതാരമായ സിമ്രാനും നിർണ്ണായക വേഷം ചെയ്തിട്ടുണ്ട്.
എസ് യുവ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഡി ഇമ്മനും, എഡിറ്റ് ചെയ്തിരിക്കുന്നത് പ്രദീപ് ഇ രാഘവുമാണ്. മലയാളി താരം ഐശ്വര്യ ലക്ഷ്മി വേഷമിട്ട ആറാമത്തെ തമിഴ് ചിത്രമാണ് ക്യാപ്റ്റൻ. വിശാൽ നായകനായ ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഐശ്വര്യ ലക്ഷ്മി, മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ തമിഴ് ചിത്രമായ പൊന്നിയിൻ സെൽവൻ, ധനുഷ് നായകനായ ജഗമേ തന്തിരം, തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതു കാലൈ വിടിയാതാ, സായ് പല്ലവി നായികയായ ഗാർഗി എന്നിവയിലും വേഷമിട്ടു. സെപ്റ്റംബർ മുപ്പതിനാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്യുന്നത്. ഇത് കൂടാതെ ഗാട്ടാ ഗുസ്തിയെന്ന തമിഴ് ചിത്രത്തിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്‌റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്‍…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.