പ്രശസ്ത തമിഴ് നടനും നിർമ്മാതാവും ആയ ആര്യയും നടി സായ്‌യേഷ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു. ഗജനികാന്ത് എന്ന സിനിമയിൽ ഒരുമിച്ച അഭിനയിച്ച ഇവർ ഇപ്പോൾ ചിത്രീകരണം പൂർത്തിയായ മോഹൻലാൽ- സൂര്യ ചിത്രമായ കാപ്പാനിലും ഒരുമിച്ചു അഭിനയിച്ചിരുന്നു. ഗജനികാന്ത് മുതൽ പ്രണയത്തിൽ ആയ ഇരുവരും ഈ കഴിഞ്ഞ ജനുവരി മാസത്തിൽ ആണ് തങ്ങളുടെ പ്രണയവും വിവാഹിതരാവാൻ തീരുമാനിച്ച കാര്യവും പരസ്യമാക്കിയത്. കേരളത്തിൽ വേരുകൾ ഉള്ള ആര്യ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനർ ആയ ഓഗസ്റ്റ് സിനിമാസിലെ ഒരു പാർട്ണർ കൂടിയാണ് ആര്യ.
അജയ് ദേവ്ഗൺ നായകനായ ശിവായ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അരങ്ങേറിയ സായ്‌യേഷ അതിനു ശേഷം തമിഴിൽ എത്തുന്നത് ജയം രവി നായകൻ ആയ വനമകൻ എന്ന ചിത്രത്തിലൂടെയാണ്. മികച്ച ഒരു നർത്തകി കൂടിയാണ് സായ്‌യേഷ. ആര്യയും സായ്‌യേഷയും തങ്ങളുടെ വിവാഹത്തിന് മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാലിനെ ക്ഷണിക്കാൻ എത്തിയപ്പോഴത്തെ ചിത്രങ്ങൾ ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഏതായാലും കഴിഞ്ഞ ദിവസം നടന്ന ഇരുവരുടെയും വിവാഹ ചടങ്ങിലെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്. കഴിഞ്ഞ ജനുവരിയിൽ ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആര്യയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ആര്യയുടെ ഭാവി വധുവിനെ കണ്ടെത്താന്‍ ഒരു തമിഴ് ചാനൽ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന പേരിൽ റിയാലിറ്റി ഷോ നടത്തിയിരുന്നു എങ്കിലും ഷോയുടെ അവസാനം ആരെയും വിവാഹം കഴിക്കുന്നില്ല എന്നായിരുന്നു ആര്യ എടുത്ത തീരുമാനം. താൻ ഒരാളെ തിരഞ്ഞെടുത്താൽ മറ്റുള്ളവർക്കു വേദനയാകുമെന്നു പറഞ്ഞാണ് ആര്യ പിന്മാറിയത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.