നിവിൻ പോളി നായകനായി എത്തിയ പുതിയ ചിത്രമാണ് ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഹേ ജൂഡ്. പ്രശസ്ത തെന്നിന്ത്യൻ നായികയായ തൃഷ മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഇത്. നിവിൻ പോളി ജൂഡ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ക്രിസ്റ്റൽ എന്ന കഥാപാത്രമായാണ് തൃഷ എത്തുന്നത്. ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രത്തിന് സിനിമാ മേഖലയിൽ നിന്നും ആശംസകളും പ്രശംസകളും ഒഴുകിയെത്തുകയാണ്. മലയാളത്തിൽ ഇന്ന് വിനീത് ശ്രീനിവാസൻ, അരുൺ ഗോപി, ഷാനിൽ മുഹമ്മദ് എന്നിവർ ചിത്രം കണ്ട് അഭിനന്ദനങ്ങളുമായി എത്തിയപ്പോൾ തമിഴിൽ നിന്ന് ഹേ ജൂഡിന് ആശംസകളുമായി എത്തിയിരിക്കുന്നത് പ്രശസ്ത നടൻ ആര്യ ആണ്. തന്റെ ഏറ്റവും അടുത്ത സുഹൃത്തായ തൃഷക്ക് മലയാള അരങ്ങേറ്റത്തിൽ ആശംസ നേർന്ന ആര്യ പറയുന്നത് ചിത്രത്തെ കുറിച്ച് ഗംഭീര അഭിപ്രായം ആണ് താൻ കേൾക്കുന്നത് എന്നാണ്.
ചിത്രം ഒരു വലിയ വിജയം ആവട്ടെ എന്നും ആശംസകൾ നേർന്ന ആര്യ, ഹേ ജൂഡ് ടീമിന് ചിത്രം നേടുന്ന മികച്ച പ്രതികരണത്തിന് അഭിന്ദനങ്ങളും അറിയിച്ചു. തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് ആര്യ ഹേ ജൂഡ് ടീമിനും സുഹൃത്തായ തൃഷക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചത്. അമ്പലക്കര ഗ്ലോബൽ ഫിലിമ്സിന്റെ ബാനറിൽ അനിൽ കുമാർ നിർമ്മിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, വിജയ് മേനോൻ, നീന കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഒരു മ്യൂസിക്കൽ കോമഡി ചിത്രമായി ആണ് ഹേ ജൂഡ് ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി, സിദ്ദിഖ് എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. നിർമ്മൽ സഹദേവ്, ജോർജ് കോനാട്ട് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ഈ ചിത്രം ഇ ഫോർ എന്റർടൈൻമെന്റാണ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നതു.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.