യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ മികച്ച വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം രചിച്ചത് ജിനു എബ്രഹാമാണ്. ഇതിൽ കടുവക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും, ജോസഫ് ചാണ്ടി എന്ന ഐപിഎസ് ഓഫീസറായ വില്ലനായി ബോളിവുഡ് താരം വിവേക് ഒബ്‌റോയിയുമാണ് എത്തിയത്. ഇരുവരും മികച്ച പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ മോഹൻലാൽ ചിത്രമായ ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു കടുവ. എന്നാൽ വിവേക് ഒബ്‌റോയ് ആ വേഷത്തിൽ രണ്ടാമത്തെ ചോയ്സ് ആയിരുന്നുവെന്നും, ആ വേഷത്തിനായി ആദ്യം മനസ്സിൽ കണ്ടത് മറ്റൊരാളെ ആയിരുന്നെന്നും വെളിപ്പെടുത്തുകയാണ് രചയിതാവ് ജിനു എബ്രഹാം. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിനു ഇത് വെളിപ്പെടുത്തിയത്.
തിരക്കഥ എഴുതുന്ന സമയം മുതല്‍ തന്റെ മനസില്‍ ഉണ്ടായിരുന്നത് ജോസഫ് ചാണ്ടി എന്ന കഥാപാത്രമായി തമിഴ് സൂപ്പർ താരമായ അരവിന്ദ് സ്വാമിയുടെ മുഖമായിരുന്നു എന്നാണ് ജിനു പറയുന്നത്. അരവിന്ദ് സ്വാമിയേ സമീപിച്ചെങ്കിലും, അദ്ദേഹം മറ്റൊരു മലയാള ചിത്രം അപ്പോഴേക്കും ചെയ്യാൻ തീരുമാനിച്ചത് കൊണ്ട് രണ്ടിന്റെയും ഡേറ്റ് ക്ലാഷാവുന്ന അവസ്ഥ ഉണ്ടായെന്നും, അതാണ് ആ കഥാപാത്രത്തെ വിവേക് ഒബ്‌റോയിലേക്കു എത്തിച്ചതെന്നും ജിനു പറയുന്നു. അലെൻസിയറുടെ വേഷം ചെയ്ത് തുടങ്ങിയത് സിദ്ദിഖിനെ വെച്ചായിരുന്നുവെന്നും, പക്ഷെ കോവിഡ് മൂലം ഷൂട്ട് നിർത്തിയിട്ടു തുടങ്ങിയപ്പോൾ അദ്ദേഹത്തിനും ഡേറ്റ് ഇഷ്യൂ വന്നപ്പോൾ, പിന്നീട് ആ ഭാഗങ്ങൾ അലെൻസിയറിനെ വെച്ച് ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു വെളിപ്പെടുത്തി. ബൈജു ചെയ്ത കഥാപാത്രം ആദ്യം തീരുമാനിച്ചത് ദിലീഷ് പോത്തന് വേണ്ടിയായിരുന്നുവെന്നും കടുവയുടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.