സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിലാണ്. കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ഈ ചിത്രം രജനികാന്തിന്റെ 169 ആം ചിത്രമാണ്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. അനിരുദ്ധ് രവിചന്ദര് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, യോഗി ബാബു, തമന്ന, വിനായകൻ എന്നിവരും വേഷമിടുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനായി എത്താൻ പോകുന്ന, അദ്ദേഹത്തിന്റെ 170 ആം ചിത്രത്തെ കുറിച്ചുള്ള ചില വാർത്തകളാണ് ശ്രദ്ധ നേടുന്നത്. തമിഴിലെ യുവ സൂപ്പർ താരമായ ശിവകാർത്തികേയനെ നായകനാക്കിയൊരുക്കിയ ഡോൺ എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ സിബി ചക്രവർത്തിയാണ് അടുത്ത രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് സൂചന.
ഇപ്പോഴിതാ ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യാൻ പോകുന്നത് തമിഴിലെ സൂപ്പർ താരങ്ങളിൽ ഒരാളായ അരവിന്ദ് സ്വാമിയാണെന്ന വിവരമാണ് പുറത്തു വരുന്നത്. വാർത്തകൾ സത്യമാണെങ്കിൽ, 31 വർഷത്തിന് ശേഷമാണ് രജനികാന്തും അരവിന്ദ് സ്വാമിയും ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത ദളപതി ആണ് ഇരുവരും നേരത്തെ ഒരുമിച്ചഭിനയിച്ച ചിത്രം. 1991 ഇൽ റിലീസ് ചെയ്ത ആ ചിത്രത്തിൽ രജനികാന്തിന്റെ അനുജന്റെ വേഷമാണ് അരവിന്ദ് സ്വാമി ചെയ്തത്. ഒരു ഇടവേളയ്ക്കു ശേഷമുള്ള തന്റെ തിരിച്ചു വരവിൽ ഗംഭീരമായ ഒട്ടേറേ വില്ലൻ വേഷങ്ങളാണ് അരവിന്ദ് സ്വാമി ചെയ്തത്. അത്കൊണ്ട് തന്നെ സൂപ്പർസ്റ്റാറിന്റെ വില്ലനായി അരവിന്ദ് സ്വാമിയെത്തുന്നത് കാത്തിരിക്കുകയാണിപ്പോൾ രജനികാന്ത് ആരാധകർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.