ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് അന്തരിച്ചു പോയ മുൻ തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ എം ജി ആർ ആയുള്ള അരവിന്ദ് സ്വാമിയുടെ മേക് ഓവർ ആണ്. കങ്കണ റണൗട്ട് ജയലളിതയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ആയ എ എൽ വിജയ് ആണ്. ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യും എന്നാണ് സൂചന. ഏതായാലും എം ജി ആറിന്റെ നൂറ്റിമൂന്നാം ജന്മദിനത്തോട് അനുബന്ധിച്ചു പുറത്തു വിട്ട അരവിന്ദ് സ്വാമിയുടെ എം ജി ആർ മേക് ഓവർ ആണ് ഇപ്പോൾ ഈ ചിത്രത്തെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാക്കുന്നത്. അരവിന്ദ് സ്വാമിയുടെ ഈ മേക് ഓവറിനു പിന്നിൽ പ്രശസ്തനായ ഒരു മലയാളി മേക്കപ്പ് മാൻ ആണ്.
അത് മറ്റാരും അല്ല, ദേശീയ തലത്തിൽ വരെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികളുടെ സ്വന്തം പട്ടണം റഷീദ് ആണ് അരവിന്ദ് സ്വാമിയെ എം ജി ആർ ആക്കി മാറ്റിയതു. പട്ടണം റഷീദിനൊപ്പം എം ജി ആർ മേക്കപ്പിൽ നിൽക്കുന്ന അരവിന്ദ് സ്വാമിയുടെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആധാരം, ഗുരു, കുഞ്ഞിക്കൂനൻ, അനന്തഭദ്രം, യുഗ പുരുഷൻ, സ്വപാനം എന്നീ ചിത്രങ്ങളിലൂടെ ആറു സംസ്ഥാന അവാർഡുകൾ നേടിയ പട്ടണം റഷീദ്, മോഹൻലാൽ നായകനായ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള ദേശീയ പുരസ്‍കാരവും നേടിയെടുത്ത കലാകാരൻ ആണ്.
ഇതിനു മുൻപ് തമിഴിൽ എം ജി ആർ ആയി പ്രത്യക്ഷപ്പെട്ടിട്ടുള്ളത് മലയാളത്തിന്റെ മഹാനടനായ മോഹൻലാലും യുവ താരമായ ഇന്ദ്രജിത് സുകുമാരനുമാണ്. മണി രത്‌നം ഒരുക്കിയ ഇരുവർ എന്ന ചിത്രത്തിൽ ആണ് മോഹൻലാൽ ആ വേഷത്തിൽ എത്തിയത് എങ്കിൽ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ക്വീൻ എന്ന വെബ് സീരീസിൽ ആണ് ഇന്ദ്രജിത് എം ജി ആർ ആയി അഭിനയിച്ചത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.