പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ചിത്രം യുവ പ്രേക്ഷകരെയാണ് ഏറ്റവും കൂടുതലായി ലക്ഷ്യമിടുന്നത്. എന്നാൽ യുവാക്കൾക്കൊപ്പം ചിത്രം കേരളത്തിലെ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒന്നാണെന്നും അത്തരമൊരു പ്രസക്തമായ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തി, ഒരുപാട് വിനോദം പകർന്ന് നൽകുന്നതിനൊപ്പം പ്രേക്ഷകരെ ചിന്തിപ്പിക്കുകയും നമ്മുടെ സമൂഹത്തിൽ നടക്കുന്ന വളരെ പ്രധാനപ്പെട്ട ചില സംഭവങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ട് പോകുകയും ചെയ്യുന്ന ചിത്രമാണ് ഇതെന്നും സംവിധായകനും നിർമ്മാതാക്കളും താരങ്ങളും ഒരേ സ്വരത്തിൽ പറയുന്നു.
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനായ ഈ ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ. സംവിധായകൻ അരുൺ വൈഗ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്.
ഒരിക്കൽ കണ്ടുമറന്ന സിനിമ, പിന്നീട് എത്രയോ തവണ ടെലിവിഷനിലൂടെ കണ്ട സിനിമ. അതു വീണ്ടും തിയറ്ററിൽ എത്തുമ്പോൾ അങ്ങോട്ടു യുവ…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ കെ.വി.അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്ന് നിർമ്മിച്ചു രത്തീന സംവിധാനം ചെയ്ത 'പാതിരാത്രി'…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സംവിധായിക രത്തീന ഒരുക്കിയ ക്രൈം ഡ്രാമ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രത്തീന സംവിധാനം ചെയ്ത ‘പാതിരാത്രി’ ആണ് ഇന്ന് റിലീസിനെത്തിയ പ്രധാന…
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
This website uses cookies.