രാമലീല എന്ന തന്റെ ആദ്യ ചിത്രം തന്നെ ബ്ലോക്ക്ബസ്റ്റർ ആക്കിയ സംവിധായകൻ ആണ് അരുൺ ഗോപി. ദിലീപിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറി. അതിനു ശേഷം ഇപ്പോൾ പ്രണവ് മോഹൻലാലിനെ നായകനാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവുമായി എത്തുകയാണ് അരുൺ ഗോപി. ഈ വരുന്ന ജനുവരി ഇരുപത്തിയഞ്ചിന് ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസ് ചെയ്യാൻ പോകുന്നത്. അരുൺ ഗോപി തന്നെ രചന നിർവഹിച്ച ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത് രാമലീല നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രം ഏതാണെന്നും അരുൺ ഗോപി ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തി കഴിഞ്ഞു.
മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ചിത്രമായിരിക്കും താൻ അടുത്തതായി ഒരുക്കുക എന്നും ആ ചിത്രം ഈ വർഷം തന്നെ ഉണ്ടാകും എന്നും അരുൺ ഗോപി പറഞ്ഞു. ടോമിച്ചൻ മുളകുപാടം തന്നെയാണ് ഈ മോഹൻലാൽ- അരുൺ ഗോപി ചിത്രവും നിർമ്മിക്കുക. നൂറ്റിയന്പത് കോടി ക്ലബ്ബിൽ എത്തിയ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം മോഹൻലാൽ- ടോമിച്ചൻ മുളകുപാടം ടീം ഒരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രവുമായിരിക്കും ഇത്. താൻ തന്നെയാണ് ഈ ചിത്രം രചിക്കാൻ പോകുന്നത് എന്നും ഇതിന്റെ കഥ പൂർത്തിയായതായും അരുൺ ഗോപി പറഞ്ഞു. കഥാപാത്രങ്ങളെ കുറിച്ചും മറ്റു കാര്യങ്ങളെ കുറിച്ചും ചർച്ച നടത്തി അതിന്റെ എഴുത്തുപരിപാടികളിലേക്കു ഉടനെ കടക്കുമെന്നും അരുൺ ഗോപി കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ സ്വഭാവത്തെ കുറിച്ചൊന്നും പറയാറായിട്ടില്ല എന്നും അരുൺ ഗോപി വെളിപ്പെടുത്തി.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.