തന്റെ ഏറ്റവും പുതിയ റിലീസ് ആയി എത്താൻ പോകുന്ന ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. അതിന്റെ ഭാഗമായി ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എന്താണ് സ്ത്രീവിരുദ്ധത എന്നത് കൊണ്ട് താൻ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമാക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രത്തിൽ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയത് സ്ത്രീവിരുദ്ധത ആഘോഷിക്കുന്നത് തുല്യമല്ലെ എന്ന വികാരത്തിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് പൃഥ്വിരാജ് മറുപടി പറയുന്നത്. ലുസിഫെറിൽ ഐറ്റം ഡാൻസ് ഉള്ളത് അല്ല പ്രശ്നമെന്നും, പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വന്നതാണ് പ്രശ്നം എന്നും അദ്ദേഹം പറയുന്നു. സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ചിത്രങ്ങൾ താൻ ചെയ്യില്ല എന്ന പ്രസ്‍താവനയുടെ പശ്ചാത്തലത്തിൽ ആണ് ആ വിമര്ശനം വരുന്നത് എന്നും അദ്ദേഹം പറയുന്നു.
ഗ്ലാമറസ് ആയ വേഷം ധരിച്ചു ഒരു പെൺകുട്ടിയോ പെൺകുട്ടികളൊ നൃത്തം ചെയ്യുന്നത് സ്ത്രീവിരുദ്ധത ആയിട്ട് തനിക്കു തോന്നിയിട്ടില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെ കാഴ്ചപ്പാടിൽ, ഒരു പെൺകുട്ടിയോട് വളരെ മോശമായി പെരുമാറുന്ന ഒരു നായകനോട് പ്രണയം തോന്നുന്ന പെൺകുട്ടി എന്നത് പോലത്തെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ ആണ് സ്ത്രീവിരുദ്ധത പറയുന്ന ചിത്രങ്ങൾ എന്നും, അതുപോലത്തെ ചിത്രങ്ങൾ ആണ് താൻ ചെയ്യില്ല എന്ന് പറഞ്ഞതെന്നും പൃഥ്വിരാജ് വിശദീകരിച്ചു. ബാക്കി നമ്മൾ പറയുന്ന ഐറ്റം ഡാൻസ് ഒക്കെ വെറും ഒബ്ജെക്റ്റിഫിക്കേഷൻ മാത്രമാണ് എന്നും , കല തന്നെ ഒബ്ജെക്റ്റിഫിക്കേഷൻ ആവുമ്പോൾ സിനിമയിൽ അത് വരുന്നത് സ്ത്രീക്കോ പുരുഷനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ എതിരല്ല എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.