പ്രശസ്ത മലയാള നടൻ കുഞ്ചാക്കോ ബോബന് എതിരെ അറസ്റ്റ് വാറന്റ്. നടിയെ ആക്രമിച്ച കേസിൽ നടത്തിയ സാക്ഷി വിസ്താരത്തിനു ഹാജരാകാതെയിരുന്നതിനെ തുടർന്നാണ് കുഞ്ചാക്കോ ബോബന് എതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച വിസ്താരത്തിനായി കോടതിയില്‍ എത്താതിരുന്നതിലാണ് നടപടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോടതിയിൽ ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നെങ്കിലും കോടതിയില്‍ വരാതിരുന്നതിന് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് അറസ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഈ കേസിലെ 16ാം സാക്ഷിയാണ് കുഞ്ചാക്കോ ബോബൻ എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മൊഴിക്ക് വളരെയധികം പ്രാധാന്യമുണ്ട്. അവധി അപേക്ഷ നല്‍കാതിരുന്നതും താൻ വരില്ലെന്ന് പ്രോസിക്യൂഷനെ അറിയിക്കാതിരുന്നതും വാറന്റ് പുറപ്പെടുവിക്കുന്നത്തിനു കാരണമായി മാറി എന്നും റിപ്പോർട്ടുകൾ പറയുന്നു.
വിചാരണയ്ക്ക് സാക്ഷി എത്താതിരുന്നാല്‍ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിത് എന്നും നെടുമ്പാശ്ശേരി സ്റ്റേഷനില്‍ നിന്നാണ് വാറന്റ് കൈമാറിയത് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കേസിലെ 14ാം സാക്ഷിയായ നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും, 15ാം സാക്ഷി നടി സംയുക്താ വര്‍മയും വെള്ളിയാഴ്ച കോടതിയിലെത്തിയിരുന്നു. ഈ വരുന്ന മാർച്ച് നാലിന് കുഞ്ചാക്കോ ബോബൻ കോടതിയില്‍ ഹാജരാകണം എന്നും വാറണ്ടില്‍ സ്റ്റേഷൻ ജാമ്യം അനുവദിക്കാമെന്നും കോടതി പറഞ്ഞിട്ടുണ്ട്. മാര്‍ച്ച് നാലിന് വിചാരണ പുനരാരംഭിക്കുമ്പോൾ കുഞ്ചാക്കോ ബോബന്‍, റിമി ടോമി, മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെയാണ് വിസ്തരിക്കുക. സംയുക്ത വർമ്മ, ശ്രീകുമാർ മേനോൻ എന്നിവരെ വിസ്താരത്തിൽ ഒഴിവാക്കിയിരുന്നു. ഗീതുവിനോടും സംയുക്തയോടും ഒരേ കാര്യങ്ങള്‍ തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത് എന്നതിലാണ് സംയുക്ത വർമയെ ഒഴിവാക്കിയത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.