പ്രശസ്ത തമിഴ് നടനും തമിഴ് നാട് നടികർ സംഘത്തിന്റെ പ്രെസിഡന്റും ആയ നടൻ വിശാലിനെതിരെ ജാമ്യമില്ലാ അറെസ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുകയാണ് എഗ്മോര്‍ കോടതി. വിശാലിന്റെ പേരിലുള്ള നിര്‍മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസിലാണ് കോടതി ഇങ്ങനെ ഒരു ഉത്തരവ് നൽകിയത്. ചെന്നൈയിലെ അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിശാൽ ഹാജരാകേണ്ടതായിരുന്നു എന്നും, എന്നാല്‍ വിചാരണയ്ക്ക് വിശാല്‍ എത്തിയില്ലെന്നുമാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിശാലിന്റെ സിനിമാ നിര്‍മാണ കമ്പനിയിലെ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ നിന്നും ആദായ നികുതിയിനത്തിൽ പണം പിടിച്ചിട്ടും അതൊന്നും നികുതി വിഭാഗത്തിൽ അടച്ചില്ല എന്നതാണ് വിശാലിനെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കേസ്.
അഞ്ചു വര്‍ഷമായി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും നിശ്ചിത തുക നികുതിയ്ക്കായി പിടിക്കുന്നുണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല പരാതിയുമായി ബന്ധപ്പെട്ട് 2017ല്‍ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാകണമെന്നു കാണിച്ചുള്ള സമന്‍സ് തന്റെ കക്ഷിക്ക് ലഭിച്ചിരുന്നില്ലെന്ന് വിശാലിന്റെ വക്കീൽ കോടതിയില്‍ വ്യക്തമാക്കിയിരുന്നു എങ്കിലും സമന്‍സ് ലഭിക്കാതെ കോടതിയില്‍ ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന അപേക്ഷ എങ്ങനെ സമര്‍പ്പിച്ചു എന്നാണ് എതിർഭാഗം വക്കീൽ വാദിച്ചത്. രണ്ടാം തവണയാണ് സമൻസ് അയച്ചിട്ടും വിശാൽ കോടതിയിൽ ഹാജരാവാത്തതു എന്നും എതിർഭാഗം വക്കീൽ ചൂണ്ടി കാട്ടിയതിന്റെ ഫലമായാണ് ഇപ്പോൾ ജാമ്യമില്ലാത്ത അറസ്റ്റ് വാറന്റ് വിശാലിനെതിരെ പുറപ്പെടുവിച്ചിരിക്കുന്നത്. ആദ്യം ജൂലൈ 24 നു നൽകിയ ഡേറ്റിൽ വിശാൽ ഹാജരാവാത്തതിനാൽ ഇനി വിചാരണ നടക്കുക ഓഗസ്റ്റ് 28 നു ആണ്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.