മലയാളത്തിന്റെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മൂന്ന് വർഷത്തോളമുള്ള മമ്മൂട്ടിയുടെ ഡേറ്റുകൾ ഇതിനോടകം പോയിക്കഴിഞ്ഞു എന്നാണ് അറിയുന്നത്. അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രങ്ങൾ ഉൾപ്പടെ ഇരുപതോളം ചിത്രങ്ങൾക്കായാണ് മമ്മൂട്ടി മൂന്നു വർഷം മാറ്റി വച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പരോൾ ആണ് അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം. ഉടനെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം അങ്കിൾ, ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രമാണ്. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം. അതിനു ശേഷം ഷാജി പാടൂർ സംവിധാനം ചെയ്ത ഹനീഫ് അദെനി തിരക്കഥയൊരുക്കിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ, ചിത്രം ഷൂട്ടിംഗ് പൂർത്തീകരിച്ചു റിലീസിനായി തയ്യാറെടുക്കുകയാണ്.
ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന ഒരു കുട്ടനാടൻ ബ്ലോഗ്, തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ്. ലക്ഷ്മി റായ്, അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാർ.
അടൂർ ഗോപാലകൃഷ്ണന്റെ സഹായിയായിരുന്ന സജീവ് പിള്ള സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ചിത്രീകരണം നടന്നു വരികയാണ്. മലയാളത്തിലെ നിലവിലുള്ളതിൽ വച്ച് ഏറ്റവും വലിയ ചിത്രം എന്ന് പറയാവുന്ന മാമാങ്കം ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നുമാണ്.
മാമാങ്കം പോലെ തന്നെ വലിയ ബജറ്റിൽ ഒരുക്കുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാറും ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷം നടന്നിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ബിലാലിന് ശേഷം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ വലിയ തയ്യാറെടുപ്പുകളിലേക്ക് അണിയറപ്രവർത്തകർ നീങ്ങിക്കഴിഞ്ഞു.
യുവ സംവിധായകരിൽ ഏറ്റവുമധികം ശ്രദ്ധേയനായ ബേസിൽ ജോസഫ് കുഞ്ഞിരാമായണത്തിനും ഗോധയ്ക്കും ശേഷം സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിലെ നായകനും മമ്മൂട്ടിയാണ്. ഉണ്ണി ആർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. മമ്മൂട്ടിയോടൊപ്പം തന്നെ സുപ്രധാന വേഷത്തിൽ യുവതാരം ടോവിനോയും എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
ഒരു മെക്സിക്കൻ അപാരത എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ടോം ഇമ്മട്ടി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രം കാട്ടാളൻ പൊറിഞ്ചു തൃശൂർ പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു മാസ്സ് മസാല ചിത്രമാണ്. അനുരാഗ കരിക്കിന് വെള്ളം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ കയ്യൊപ്പ് പതിച്ച സംവിധായകൻ ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന ചിത്രം ഉണ്ടയും അണിയറയിലൊരുങ്ങുന്നുണ്ട്. ചിത്രത്തെ പറ്റിയുള്ള വാർത്തകൾ വന്നപ്പോൾ തന്നെ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
ആട് 2 വിന്റെ വിജയാഘോഷത്തിൽ വച്ച് മിഥുൻ മാനുവൽ പ്രഖ്യാപിച്ച ചിത്രം കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം അന്ന് തന്നെ വലിയ ചർച്ചകൾക്കിടയായി. റൈറ്സ് തർക്കങ്ങൾ ഉണ്ടെങ്കിലും ചിത്രം പൊളിച്ചെഴുതുകൾക്ക് ശേഷം എത്തും എന്നാണ് അറിയാൻ കഴിയുന്നത്.
ചിറകൊടിഞ്ഞ കിനാവുകൾക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യമന്ത്രി ആയാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആരാധകരെ ആവേശത്തിലാഴ്ത്തിയ എക്കാലത്തെയും സ്റ്റൈലിഷ് ചിത്രം ബിഗ് ബി യുടെ രണ്ടാം ഭാഗവും ഈ വർഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ വർഷം അമൽ നീരദ് ആയിരുന്നു നടത്തിയത്.
ഒരു സെക്കൻഡ് ക്ലാസ്സ് യാത്രയ്ക്ക് ശേഷം രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന വമ്പൻ എന്ന ചിത്രം ഒരു ആക്ഷൻ മാസ്സ് ചിത്രമാണ്. 15 കോടിയോളം മുതൽ മുടക്കിൽ ഒരുക്കുന്ന വലിയ ചിത്രമായ വമ്പന്റെ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
കട്ടപ്പനയിലെ ഹൃതിക് റോഷനും, അമർ അക്ബർ ആന്റണിയും തീർത്ത വിജയത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു കുള്ളനായാണ് എത്തുന്നെത് എന്നാണ് വിവരം.
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സീരീസുകളിൽ ഒന്നായ സി. ബി. ഐ സീരീസിന്റെ അഞ്ചാം ഭാഗം കാത്തിരിപ്പിന് വിരാമമിട്ട് ഉടനെ ഉണ്ടാകും അന്നാണ് സൂചന. സംവിധായകൻ കെ മധു തന്നെയാകും ചിത്രം സംവിധാനം ചെയ്യുക. എസ്. എൻ സ്വാമി മുൻപ് തന്നെ തിരക്കഥ പൂർത്തീകരിച്ചിരുന്നു എങ്കിലും പലകാരണങ്ങളാൽ ചിത്രം വൈകുകയായിരുന്നു.
ഹാപ്പി വേഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലു ഇപ്പോൾ പുരോഗമിക്കുന്ന അഡാർ ലൗവിന് ശേഷം മമ്മൂട്ടിയുമായി ഒന്നിക്കും എന്നാണ് സൂചനകൾ. മലയാളികൾ കാണാൻ ആഗ്രഹിക്കുന്ന ഒരു വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുക എന്ന് സംവിധായകൻ അറിയിച്ചിട്ടുണ്ട്.
മലയാളം കൂടാതെ അന്യഭാഷകളിലും മമ്മൂട്ടിക്കായി വമ്പൻ ചിത്രങ്ങൾ ഒരുങ്ങുന്നു. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരൻപ് നിരവധി അവാർഡുകൾ ഇതിനോടകം തന്നെ വാരിക്കൂട്ടി കഴിഞ്ഞു. ചിത്രം ഉടനെ തന്നെ റിലീസിന് എത്തും എന്നാണു പ്രതീക്ഷിക്കുന്നത്. മുൻ ആന്ധ്രാ മുഖ്യമത്രി ആയിരുന്ന വൈ. എസ്. രാജശേഖര റെഡ്ഢിയുടെ കഥപറയുന്ന തെലുങ്ക് ചിത്രം യാത്ര ഇതിനോടകം തന്നെ വലിയ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.
അങ്ങനെ ഏതാണ്ട് ഇരുപതോളം ചിത്രങ്ങൾ മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങി വരുന്നു. ഏറിയ പങ്കും നവാഗത സംവിധായകരുടേതാണ് എന്നതാണ് മറ്റൊരു പ്രധാന കാര്യം. എന്ത് തന്നെയായാലും മലയാള സിനിമയെ മറ്റൊരു തരത്തിലേക്ക് പിടിച്ചുയർത്താൻ പോകുന്ന ചിത്രങ്ങളായിരിക്കും വരാനിരിക്കുന്നത് എന്ന് തന്നെ കരുതാം.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.