ടോവിനോ തോമസ് നായകനായെത്തുന്ന അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത് വമ്പൻ ഓവർസീസ് റിലീസിന്. ചിത്രത്തിലെ ഗൾഫിലെ ടിക്കറ്റ് ബുക്കിംഗ് അവിടെ പല സ്‌ക്രീനുകളിലും ആരംഭിച്ചു കഴിഞ്ഞു. ഹോം സ്ക്രീൻ എന്റർടൈൻമെന്റാണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത്. അമേരിക്കയിൽ പ്രൈം മീഡിയ, ഓസ്‌ട്രേലിയ/ ന്യൂസിലാൻഡിൽ വാൻഡർലസ്റ്റ് ഫിലിംസ്, ബ്രിട്ടനിൽ സിനിമ ബോളിൻ, കാനഡയിൽ യോർക്ക് എന്നിവരാണ് ഈ ചിത്രം വിതരണം ചെയ്യുന്നത്.
വലിയ ഹൈപ്പിൽ എത്തുന്ന ഈ ആക്ഷൻ ചിത്രം ത്രീഡി ഫോർമാറ്റിൽ കൂടിയാണ് റിലീസ് ചെയ്യുന്നത്. മൂന്നു കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ അജയൻ, മണിയൻ, കുഞ്ഞിക്കേളു എന്നീ മൂന്നു കഥാപാത്രങ്ങൾക്കാണ് ടോവിനോ തോമസ് ജീവൻ പകരുന്നത്. പാൻ ഇന്ത്യൻ റിലീസായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് അജയന്റെ രണ്ടാം മോഷണം എത്തുന്നത്. തെലുങ്കിൽ മൈത്രി മൂവി മേക്കേഴ്‌സ് റിലീസ് ചെയ്യുന്ന ഈ ചിത്രം നോർത്ത് ഇന്ത്യയിൽ എ എ ഫിലിംസ് ആണ് റിലീസ് ചെയ്യുക.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും വേഷമിട്ട ഈ ചിത്രം സെപ്റ്റംബർ 12 – നാണ് ആഗോള റിലീസായി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ അഡ്വാൻസ് ബുക്കിങ്ങും ഉടനെ ആരംഭിക്കും. മാജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.