ദളപതി വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ന്റെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഫെബ്രുവരി ആദ്യ വാരം ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ പുറത്ത് വിടുമെന്നുള്ള സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിജയ്‌യുടെ ലുക്ക് വെളിപ്പെടുത്തികൊണ്ടുള്ള ഒരു ടീസർ ആയിരിക്കും റിലീസ് ചെയ്യുക എന്ന സൂചനകളാണ് സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഇപ്പോൾ ലഭിക്കുന്നത്. അത് കൂടാതെ ഇതിലെ താരനിരയെ കുറിച്ചുള്ള അപ്‌ഡേറ്റുകളും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. തമിഴിലെ ആക്ഷൻ കിംഗ് അർജുൻ ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ടെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ അർജുന്റെ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. ദളപതി 67 ലെ അർജുന്റെ ലുക്ക് എന്ന് പറഞ്ഞുള്ള അദ്ദേഹത്തിന്റെ ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
കിടിലം ലുക്കിലാണ് അദ്ദേഹം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അർജുന്റെ ലുക്ക് ഇതാണെങ്കിൽ, ദളപതിയുടെ ലുക്ക് എത്രമാത്രം ഗംഭീരമായിരിക്കും എന്നാണ് ആരാധകർ ചോദിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തൃഷ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, മൻസൂർ അലി ഖാൻ എന്നിവരും വേഷമിടുന്നുണ്ടെന്ന് ഉറപ്പായിട്ടുണ്ട്. അതുപോലെ സഞ്ജയ് ദത്ത് ആയിരിക്കും ഇതിലെ വില്ലനെന്നും ഉറപ്പിച്ചു കഴിഞ്ഞു. ഇവരെ കൂടാതെ ഒട്ടേറെ വമ്പൻ താരങ്ങളുടെ പേരുകൾ ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, നിവിൻ പോളി, രക്ഷിത ഷെട്ടി, ചിയാൻ വിക്രം, കമൽ ഹാസൻ എന്നിവരൊക്കെ അതിൽ ചിലതാണ്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായത് കൊണ്ടാണ് ഫഹദ് ഫാസിൽ, കമൽ ഹാസൻ എന്നിവരെ ഇതിൽ പ്രതീക്ഷിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ഇതിന് സംഗീതമൊരുക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.