മോഹൻലാൽ നായകനായ മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവൻ ചർച്ചാ വിഷയം എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. കാരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വന്ന ഒരു കാരക്ടർ പോസ്റ്ററും ഒരു ഒഫീഷ്യൽ മൂവി പോസ്റ്ററും ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. രണ്ടു ദിവസം മുൻപേ വന്നത് ഈ ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ആർച്ച എന്ന കഥാപാത്രത്തിന്റെ കാരക്ടർ പോസ്റ്റർ ആണെങ്കിൽ ഇന്നലെ വന്നത് ഈ ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന രണ്ടാം ഒഫീഷ്യൽ പോസ്റ്റർ ആണ്. പുതുവർഷത്തിൽ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഗംഭീരമായിരുന്നു. ഇപ്പോഴിതാ ഇന്ന് ഈ ചിത്രത്തിലെ രണ്ടാം കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്.
തമിഴ് നടൻ അർജുൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കാരക്ടർ പോസ്റ്റർ ആണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ഒരു യോദ്ധാവായി ഈ ചിത്രത്തിൽ എത്തുന്ന അർജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആനന്ദൻ എന്നാണ്. മോഹൻലാൽ, അർജുൻ, കീർത്തി സുരേഷ് എന്നിവരെ കൂടാതെ വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം രചിച്ചത് പ്രിയദർശനും അനി ഐ വി ശശിയും ചേർന്നാണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. സാബു സിറിൽ പ്രൊജക്റ്റ് ഡിസൈനർ ആയി എത്തിയ ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് തിരുവും ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേലുമാണ്. ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് രാഹുൽ രാജ്, അങ്കിത് സൂരി, ലൈൽ ഇവാൻസ് റോഡർ എന്നിവർ ചേർന്നാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.