ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ്- വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുക്കുന്നത്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ തൃഷ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, ആക്ഷൻ കിംഗ് അർജുൻ, സംവിധായകനായ മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും വേഷമിടുന്നു. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ പറയുകയാണ് തമിഴകത്തിന്റെ ആക്ഷൻ കിംഗ് അർജുൻ. ദളപതി വിജയ്ക്കൊപ്പം താൻ ആദ്യമായാണ് അഭിനയിക്കുന്നത് എന്നും അതിൻറെ ത്രില്ലും രസവും ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടെന്നും അർജുൻ പറയുന്നു. ഈ ചിത്രത്തിൻറെ കഥ വളരെ വ്യത്യസ്തമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായാണ് ഇതിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും അർജുൻ കൂട്ടിച്ചേർത്തു. ആരാധകരെ ഏറെ ആവേശം കൊള്ളിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷ് കനകരാജ്- രത്ന കുമാർ- ധീരജ് വൈദി എന്നിവരാണ്. ഇപ്പോൾ കശ്മീരിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ഈ ചിത്രത്തിന് മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുമ്പോൾ, ഈ ചിത്രം എഡിറ്റ് ചെയ്യുക ഫിലോമിൻ രാജ്, ഇതിന് ആക്ഷൻ രംഗങ്ങൾ ഒരുക്കുക അൻപ്-അറിവ് എന്നിവർ ചേർന്നാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 ന് റീലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
This website uses cookies.