തൊണ്ണൂറുകളിൽ മലയാള സിനിമയുടെ ആക്ഷൻ സൂപ്പർ സ്റ്റാർ ആയിരുന്ന സുരേഷ് ഗോപി ഒരു വലിയ തിരിച്ചു വരവിനൊരുങ്ങുകയാണ്. ഈ വർഷമാദ്യം റിലീസ് ചെയ്ത അനൂപ് സത്യൻ ചിത്രം വരനെ ആവശ്യമുണ്ടിലൂടെ ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച സുരേഷ് ഗോപി, പ്രേക്ഷകർ എന്നും അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ആക്ഷൻ ചിത്രങ്ങളിലേക്ക് തിരിച്ചെത്തുകയാണ്. നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രം ഉടനെ പൂർത്തിയാക്കുന്ന അദ്ദേഹം അതിനു ശേഷം ചെയ്യാൻ പോകുന്നത് തന്റെ ഇരുന്നൂറ്റിയന്പതാമത് ചിത്രമാണ്. നവാഗത സംവിധായകനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പുലിമുരുകൻ, രാമലീല തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമ്മുക്കുക്കു സമ്മാനിച്ച ടോമിച്ചൻ മുളകുപാടം ആണ്. ഇപ്പോഴിതാ, പുതിയ റിപ്പോർട്ടുകൾ പറയുന്നത് ഈ സുരേഷ് ഗോപി ചിത്രത്തിന് സംഗീതമൊരുക്കാൻ പോകുന്നത് തെലുങ്കിലെ സൂപ്പർ ഹിറ്റായ അർജുൻ റെഡ്ഢിയുടെ പശ്ചാത്തല സംഗീതമൊരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ ആണെന്നാണ്.
അർജുൻ റെഡ്ഢി, കബീർ സിംഗ്, ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ തുടങ്ങിയ ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ഹർഷവർദ്ധൻ രാമേശ്വർ, വിജേതാ, സാക്ഷ്യം എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അജയ് ദേവ്ഗൻ നായകനായ ബോളിവുഡ് ചിത്രം തൻഹാജിയിൽ ഒരു ഗാനവും ആലപിച്ചിട്ടുണ്ട് ഈ സംഗീത സംവിധായകൻ. CIA, പാവാട തുടങ്ങിയ ചിത്രങ്ങൾ രചിച്ച ഷിബിൻ ഫ്രാൻസിസ് തിരക്കഥ രചിക്കുന്ന ഈ ചിത്ര ലേലം, വാഴുന്നോർ തുടങ്ങിയ സൂപ്പർ ഹിറ്റ് സുരേഷ് ഗോപി ചിത്രങ്ങളുടെ ശൈലി പിന്തുടരുന്ന ഒരു മാസ്സ് ഫാമിലി ആക്ഷൻ ചിത്രമായിരിക്കും. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് ഈ ചിത്രത്തിലെ സുരേഷ് ഗോപി കഥാപാത്രത്തിന്റെ പേര്. ബോളിവുഡിൽ നിന്നുള്ള ഒരു നടിയായിരിക്കും ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുകയെന്നും സൂചനയുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.