ചില അഭിനേതാക്കൾ ഒരൊറ്റ ചിത്രത്തിലൂടെയാകും ഏവർക്കും പ്രിയങ്കരനായി മാറുക. അത്തരത്തിൽ ഒരു താരമാണ് വിജയ് ദേവരക്കൊണ്ട. മുൻപ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അർജുൻ റെഡ്ഢി എന്ന പേര് പറഞ്ഞാൽ മാത്രമേ വിജയ്യെ പ്രേക്ഷർക്ക് അറിയുകയുള്ളൂ. കഴിഞ്ഞ വർഷമാണ് വിജയ് നായകനായ അർജുൻ റെഡ്ഢി പുറത്തിറങ്ങിയത്. കളക്ഷനിൽ ഉൾപ്പടെ വമ്പൻ കുതിച്ചുചാട്ടം നടത്തിയ ചിത്രം തെന്നിന്ത്യൻ സിനിമാലോകത്തും വളരെയധികം ശ്രദ്ധനേടി. ചിത്രത്തിലെ പ്രകടനത്തിലൂടെ വിജയ് ദേവരക്കൊണ്ട വലിയ താരവുമായി മാറി. ചിത്രത്തിലൂടെ വിജയ് ഏറെ ആരാധകരേയും സൃഷ്ടിച്ചു. തെലുങ്ക് സിനിമയിൽ ഇപ്പോൾ സൂപ്പർ താരമായി മാറിക്കൊണ്ടിരിക്കുന്ന വിജയ് ദേവരക്കൊണ്ടയാണ് തന്റെ പിറന്നാൾ ആഘോഷമാക്കാൻ ഒരുക്കിയിരിക്കുന്നത്.
ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന വിജയ് ഹൈദരാബാദ് നഗരത്തിലെ ജനങ്ങൾക്ക് മധുരം ഒരുക്കിയാണ് സ്നേഹം പങ്കുവെക്കുന്നത്. നഗരത്തിലുള്ള ജനങ്ങൾക്ക് ഐസ്ക്രീമുമായി വിജയ്‌യുടെ ചിത്രം പതിച്ച വാഹനങ്ങൾ ഇന്ന് നഗരത്തിലൂടെ യാത്ര ചെയ്യും. മൂന്നോളം വാഹനങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. വിജയ് തന്നെയാണ് ഈ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നതും. ഐസ്‌ക്രീം ലഭിച്ചവർ സന്തോഷത്തോടെയുള്ള തങ്ങളുടെ സെൽഫികൾ കൂടി കഴിവതും പങ്കുവെക്കണമെന്നും വിജയ് പറഞ്ഞു. പിറന്നാളിനോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഡിയർ കോമറേഡ് എന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറങ്ങി. ഭരത് കമ്മയാണ് ചിത്രത്തിന്റെ സംവിധാനം. പിറന്നാൾ ദിവസം തന്നെയാണ് മറ്റൊരു സന്തോഷ വാർത്തയുമായി മഹാനടിയുടെ മികച്ച പ്രതികരണവും എത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.