മലയാളത്തിന്റെ പ്രിയ നടിയായ ഐശ്വര്യ ലക്ഷ്മി ഇപ്പോൾ, മലയാളം കൂടാതെ തമിഴിലും തെലുങ്കിലും തിളങ്ങി നിൽക്കുന്ന താരം കൂടിയാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി, സിനിമാ നിർമ്മാണ രംഗത്തേക്കും ചുവട് വെച്ചിരുന്നു. തമിഴിൽ ഒരുക്കിയ ഗാർഗി എന്ന സായ് പല്ലവി ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആയാണ് ഐശ്വര്യ ലക്ഷ്മി നിർമ്മാണ രംഗത്തെത്തിയത്. ഏതായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് നടൻ അർജുൻ ദാസിനൊപ്പമുള്ള ഐശ്വര്യ ലക്ഷ്മിയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റും, പിന്നീട് അതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി വിശദീകരിച്ച കാര്യങ്ങളുമാണ്. അർജുൻ ദാസിനൊപ്പമുള്ള തന്റെയൊരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തപ്പോൾ മുതൽ, ഇവർ രണ്ടു പേരും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. മാത്രമല്ല ഇവർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് അർജുൻ ദാസ് ആരാധകരും ഐശ്വര്യ ലക്ഷ്മി ആരാധകരും ചോദിക്കാനും ആരംഭിച്ചു.
അതിന് മറുപടിയായി ഐശ്വര്യ കുറിച്ചത്, അർജുൻ ദാസ് തന്റെയൊരു സുഹൃത്ത് മാത്രമാണെന്നും, ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോൾ അതിത്രയും വലിയ ചർച്ചയാവുമെന്ന് കരുതിയില്ല എന്നുമാണ്. തനിക്ക് കഴിഞ്ഞ ദിവസം മുതൽ സന്ദേശങ്ങൾ അയക്കുന്ന അർജുൻ ദാസ് ഫാൻസിനോട് പറയാനുള്ളത് അർജുൻ പൂർണ്ണമായും നിങ്ങളുടേത് മാത്രമാണെന്നാണെന്നും ഐശ്വര്യ കുറിച്ചു. ലോകേഷ് കനകരാജ് ഒരുക്കിയ കൈതി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത് കൊണ്ട് തെന്നിന്ത്യ മുഴുവൻ പോപ്പുലർ ആയ അഭിനേതാവാണ് അർജുൻ ദാസ്. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിലും അതേ കഥാപാത്രമായി അർജുൻ എത്തിയിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.