കേരളക്കരയാകെ ഏറ്റുപാടിയ ‘ മുത്തേ പൊന്നേ ‘ എന്ന ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അറിസ്റ്റോ സുരേഷ് വീണ്ടും പാടുന്നു. മമ്മൂട്ടി നായകനാകുന്ന പരോളിന് വേണ്ടിയാണ് അരിസ്റ്റോ ഇത്തവണ പാടുന്നത് നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ മുത്തേ പൊന്നേ എന്ന് തുടങ്ങുന്ന ഗാനം വമ്പൻ ഹിറ്റായിരുന്നു.
ആക്ഷൻ ഹീറോ ബിജുവിൽ സുരേഷ് അഭിനയിച്ച കള്ളുകുടിയന്റെ വേഷവും ഈ പാട്ടും ഏറെ കയ്യടിയാണ് തീയേറ്ററിൽ നിന്നും ഏറ്റുവാങ്ങിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആവുന്ന പരോളിൽ ഇപ്പോൾ മറ്റൊരു ഗാനവുമായി എത്തുകയാണ് അറിസ്റ്റോ സുരേഷ്.
‘പരോള്‍ കാലം നല്ലൊരു പരോള്‍ കാലം, ഇരുമ്പഴിക്കൂടിനും കിടിലൻ മതിലിനും മത്താപ്പു വിരിയണ ചേലളിയാ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ചിത്രത്തിന് വേണ്ടി ആലപിചിട്ടുള്ളത്.
മതിലുകൾ , മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി ജയിൽ പുള്ളിയായി എത്തുന്ന ‘പരോളിൽ’ ഏറെ നാളായി തടവിൽ കഴിയുന്ന ഒരു തടവുകാരന് പരോൾ ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം സഹതടവുകാർ പങ്കുവെക്കുന്നതാണ് ഗാനത്തിന്റെ രംഗങ്ങൾ.
മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം ജയിലിൽ കഴിയുന്ന സഹതടവുകാരനായാണ് സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ശരത് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
This website uses cookies.