ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറുകയാണ് വിനീത് ശ്രീനിവാസൻ നായകനായി എത്തിയ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം. ഈ ചിത്രം റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും ദിവസേന മുന്നൂറോളം ഷോകൾ ആണ് അരവിന്ദന്റെ അതിഥികൾ കേരളത്തിൽ കളിക്കുന്നത്. അരവിന്ദന് ഒപ്പമെത്തിയ പല ചിത്രങ്ങളും ഏകദേശം പ്രദർശനം അവസാനിപ്പിച്ച മട്ടാണ്. അപ്പോഴും ഈ ചിത്രം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത് എന്നത് തന്നെയാണ് ഈ ചിത്രം നേടുന്ന വിജയത്തിന്റെ വ്യാപ്തി നമ്മുക്ക് മനസ്സിലാക്കി തരുന്നത്. കുടുംബ പ്രേക്ഷകരാണ് ഈ ചിത്രത്തെ വലിയ വിജയമാക്കി തീർത്തത് എന്ന് പറയാം. ഈ അടുത്തകാലത്ത് വിനീത് ശ്രീനിവാസൻ നായകനായ ഒരു ചിത്രത്തിന് കിട്ടിയ ഏറ്റവും വലിയ കളക്ഷൻ കൂടിയാണ് അരവിന്ദന്റെ അതിഥകൾ നേടിയെടുത്തത്.
എറണാകുളത്താണ് ഈ ചിത്രം ഇപ്പോൾ ഏറ്റവും കൂടുതൽ ഷോസ് കളിക്കുന്നത്. 69 ഷോകൾ ആണ് ഇപ്പോൾ ഈ ചിത്രത്തിന് എറണാകുളം ജില്ലയിൽ ഉള്ളത്. തൃശൂർ 38 , ആലപ്പുഴ, 31 , കണ്ണൂർ 22 , കാസർഗോഡ് 22 ,ട്രിവാൻഡ്രം 21 , പാലക്കാടു 20 , കൊല്ലം 18 , കോഴിക്കോട്. 12 , മലപ്പുറം 12 , ഇടുക്കി 10 , കോട്ടയം 8 , വയനാട്, 8 , പത്തനംതിട്ട 4 എന്നിങ്ങനെയാണ് ഈ ചിത്രത്തിന്റെ കേരളത്തിലെ വിവിധ ജില്ലകളിലെ ഇപ്പോഴത്തെ ഷോകളുടെ എണ്ണം. കഥ പറയുമ്പോൾ, മാണിക്യ കല്ല് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എം മോഹനൻ ഒരുക്കിയ ചിത്രമാണ് ഇത്. രാജേഷ് രാഘവൻ ആണ് ഈ ഫാമിലി എന്റെർറ്റൈനെറിനു തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിയറ എന്റെർറ്റൈന്മെന്റ്സ്, ബിഗ് ബാംഗ് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ പ്രദീപ് കുമാർ പതിയറ, നോബിൾ ബാബു തോമസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില, ശ്രീനിവാസൻ, ശാന്തി കൃഷ്ണ, ഉർവശി, പ്രേം കുമാർ, ബിജു കുട്ടൻ, അജു വര്ഗീസ്, ബൈജു, കോട്ടയം നസീർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന 'എന്ന് സ്വന്തം…
റാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' 2025 ജനുവരി 10 - ന് ആഗോള റിലീസായെത്തും. കേരളത്തിൽ…
പ്രശസ്ത സംവിധായകൻ ക്രിഷ് ജാഗർലമുഡിയുമായി അനുഷ്കാ ഷെട്ടി വീണ്ടും ഒന്നിക്കുന്ന ചിത്രം ' ഘാട്ടി' റിലീസ് തീയതി പുറത്ത്. 2025…
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത മാമാങ്കം എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടിയുമായി വീണ്ടും ഒന്നിക്കാൻ…
ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ശ്രീനിവാസൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമായ ആപ് കൈസേ ഹോ ഫസ്റ്റ് ലുക്ക് പുറത്ത്. ധ്യാന്‍…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന്…
This website uses cookies.