വിനീത് ശ്രീനിവാസനെയും ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രം അരവിന്ദന്റെ അതിഥികൾ നാളെ തീയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ തിയറ്റർ ലിസ്റ്റ് ഇന്ന് വൈകിട്ട് പുറത്തുവന്നു. മകന്റെ അച്ഛൻ എന്ന വിജയ ചിത്രത്തിന് ശേഷം ഇരുവരും 9 വർഷങ്ങൾക്കുശേഷമാണ് മറ്റൊരു ചിത്രത്തിനായി ഒന്നിച്ചത്. മുൻ ചിത്രങ്ങളിലേയും പോലെ ഇരുവരുടെയും കോമ്പിനേഷൻ ഈ ചിത്രത്തിലും മികച്ച രീതിയിൽ പ്രതിഫലിക്കുമെന്ന് കരുതാം. ഹാസ്യ രംഗങ്ങൾക്ക് കൂടി പ്രാധാന്യം നൽകിയൊരുക്കുന്ന കുടുംബചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ അരവിന്ദനായി എത്തുന്നത് വിനീത് ശ്രീനിവാസനാണ് മുകുന്ദൻ എന്ന കഥാപാത്രമായി പിതാവ് ശ്രീനിവാസനും എത്തുന്നു.
മൂകാംബികയിൽ ഒരു പഴയ ലോഡ്ജ് നടത്തി ജീവിക്കുന്ന അരവിന്ദന്റെയും മുകുന്ദന്റെയും കഥപറയുന്ന ചിത്രത്തിൽ, അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ആണെങ്കിലും എത്തുന്ന അതിഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ നായികയായി എത്തിയിരിക്കുന്നത് ലൗ 24×7 എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നിഖില വിമലാണ്. ഉർവശി, കെ. പി. എ. സി ലളിത, ബിജുക്കുട്ടൻ, അജു വർഗീസ് തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. രാജേഷ് രാഘവനാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടിരിക്കുന്നത്. സ്വരൂപ് ഫിലിപ്പ് ചിത്രത്തിനായി ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു. മുൻ ചിത്രങ്ങളായ കഥ പറയുമ്പോൾ, മാണിക്ക്യകല്ല് തുടങ്ങിയവയിലൂടെ വൻ വിജയങ്ങൾ തീർത്ത സംവിധായകൻ എം. മോഹനന്റെ വലിയൊരു തിരിച്ചുവരവ് ആയിരിക്കും അരവിന്ദന്റെ അതിഥികൾ എന്ന് കരുതപ്പെടുന്നു.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.