വിനീത് ശ്രീനിവാസനെയും, ശ്രീനിവാസനെയും നായകന്മാരാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. മകന്റെ അച്ഛൻ എന്ന ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം അച്ഛനും മകനും ഒന്നിച്ചെത്തി എന്ന പ്രത്യേകത കൂടി ഉള്ള ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ചിത്രത്തിൽ അരവിന്ദനായി വിനീത് ശ്രീനിവാസൻ എത്തുമ്പോൾ മുകുന്ദൻ എന്ന കഥാപാത്രമായാണ് ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിൽ ഇരുവരും മൂകാംബിക ക്ഷേത്രത്തിനു അരികിൽ ഭക്തർക്കും ടൂറിസ്റ്റുകൾക്കുമുള്ള ഹോം സ്റ്റേ നടത്തി ജീവിക്കുന്നവരാണ്. ഇവരുടെ ജീവിതത്തിലേക്ക് ഗിരിജയും വരദയും എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഗിരിജയായി ഉർവ്വശിയും വരദയായി നിഖില വിമലുമാണ് ചിത്രത്തിൽ എത്തുന്നത്.
കുടുംബ കഥ മനോഹരമായ രീതിയിൽ അവതരിപ്പിച്ച ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് വന്നത്. ചിത്രത്തിന് ആദ്യ നാൾ മുതൽക്ക് തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മൂന്നാം വാരത്തിൽ മറ്റ് റിലീസുകൾക്കിടയിലും ചിത്രം ഒരു തീയറ്ററിൽ നിന്നും മാറാതെയുള്ള തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോഴിതാ ചിത്രം മുപ്പതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ചിത്രം നൂറിലധികം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഈ അടുത്ത് കുടുംബ പ്രേക്ഷകർ നൽകിയ വലിയ വിജയം എന്ന് തന്നെ ചിത്രത്തെ വിലയിരുത്താം. കൊച്ചു ചിത്രത്തെ ജനങ്ങൾ ഇത്രത്തോളം വലിയ വിജയമാക്കിയതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും സന്തോഷത്തിലാണ്. ചിത്രത്തിന്റെ വിജയമാഘോഷിക്കാൻ നായകനായ വിനീത് ശ്രീനിവാസനും നായിക നിഖിലാ വിമലും തീയേറ്ററുകളിൽ എത്തിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.