കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബോളിവുഡിലെ ട്രെന്റാണ് സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങളുടെ റീമിക്സ് ഒരുക്കുകയെന്നത്. പല ചിത്രങ്ങളിലും ഐറ്റം നമ്പറുകളായി ഇങ്ങനെ റീമിക്‌സ് ഗാനങ്ങൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലത് പ്രേക്ഷകർ സ്വീകരിക്കുകയും കൂടുതലും തിരസ്‌കരിക്കുകയുമാണ് ചെയ്യാറ്. ഇങ്ങനെ റീമിക്‌സ് ചെയ്യുന്നവർ പലപ്പോഴും ആ ഗാനം ഒറിജിനലായി ഒരുക്കിയ സംഗീത സംവിധായകനോട് അനുവാദം വാങ്ങുന്നത് പോലുമില്ല എന്നതാണ് മറ്റൊരു വിചിത്രമായ വസ്തുത. ഇങ്ങനെയുള്ള റീമിക്സിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ സംഗീത സംവിധായകരും ആരാധകരും പ്രതിഷേധം അറിയിക്കാറുണ്ട്. ഇപ്പോൾ അങ്ങനെ പ്രതിഷേധവുമായി വന്നിരിക്കുന്നത് സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ആണ്.
എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍, വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഡല്‍ഹി 6 എന്ന ബോളിവുഡ് ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ മസക്കലിയുടെ റീമിക്സ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. യുവ താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാരിയയും അഭിനയിച്ച ഈ റീമിക്‌സ് ഗാനം മസക്കലി 2.0 എന്ന പേരിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ റീമിക്‌സ് പുറത്തിറങ്ങിയപ്പോൾ മുതൽ ആരാധകര്‍ തങ്ങളുടെ അനിഷ്ടം രേഖപ്പെടുത്തി മുന്നോട്ടു വന്നിരുന്നു. അതിനു പിന്നാലെയാണ് ഒറിജിനലിന്റെ സംഗീത സംവിധായകനായ എ ആര്‍ റഹ്മാന്‍ തന്നെ വളരെ രൂക്ഷമായ ഭാഷയിൽ തന്റെ അതൃപ്തിയും പ്രതികരണവും രേഖപ്പെടുത്തിയത്. എല്ലാവരും ഒറിജിനൽ കാണണം എന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം, ഈ ഗാനമൊരുക്കാൻ 200 ലധികം സംഗീതജ്ഞർക്കൊപ്പം 365 ദിവസത്തോളം നീണ്ടു നിന്ന ക്രിയാത്മകമായ പ്രവർത്തനം വേണ്ടി വന്നു എന്നും അതിൽ കുറുക്കുവഴികളില്ല എന്നും കൂട്ടിച്ചേർത്തു. ഏതായാലും ഈ കാര്യത്തിൽ പൂർണ്ണ പിന്തുണയുമായി ആരാധകരും എ ആർ റഹ്മാനൊപ്പമുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.