പ്രളയ ദുരിതമേറ്റു വാങ്ങി അതിജീവനത്തിന്റെ പാതയിൽ മുന്നോട്ടു കുതിക്കുന്ന കേരളത്തിന് സംഗീത മാന്ത്രികൻ എ ആർ റഹ്മാന്റെ പിന്തുണ. അടുത്തിടെ അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന എ ആർ റഹ്മാൻ ഷോക്കിടെയാണ് അദ്ദേഹം കേരളത്തിന് പിന്തുണയറിയിച്ചു കൊണ്ട് ഗാനം ആലപിച്ചത്. അദ്ദേഹം സംഗീതം നൽകിയ സൂപ്പർ ഹിറ്റ് തമിഴ് ഗാനം ആണ് കാതൽ ദേശം എന്ന ചിത്രത്തിലെ മുസ്തഫ മുസ്തഫ ഡോണ്ട് വറി മുസ്തഫ എന്നത്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഓരോ സംഗീത പ്രേമിക്കും ഏറെ പ്രീയപ്പെട്ട ഈ ഗാനത്തിന്റെ വരികൾ മാറ്റി, കേരളാ കേരളാ ഡോണ്ട് വറി കേരളാ എന്നാക്കി മാറ്റിയാണ് എ ആർ റഹ്മാൻ കാലിഫോർണിയയിൽ പാടിയത്.
എന്നും എപ്പോഴും എല്ലാവരും കേരളത്തിന്റെ കൂടെയുണ്ടെന്ന് സന്ദേശമാണ് അദ്ദേഹം തന്റെ ഗാനത്തിലൂടെ നൽകിയത്. വലിയ കയ്യടികളോടെയാണ് എ ആർ റഹ്മാന്റെ കേരളാ ഗാനത്തെ കാണികൾ സ്വീകരിച്ചത് എന്നതും ശ്രദ്ധേയമായി. കേരളത്തിൽ സംഭവിച്ച ഈ ദുരന്തം ഇതിനോടകം ലോക ജനതയുടെ ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. ലോകമെമ്പാടുനിന്നും കേരളത്തിനായി പിന്തുണയും സഹായങ്ങളും പണമായും മരുന്നായും ഭക്ഷണവും വെള്ളവും മറ്റു അവശ്യ വസ്തുക്കളുമായും ഒഴുകിയെത്തുകയാണ്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കേരളാ ജനത ഈ ദുരന്തത്തെ അതിജീവിക്കുമെന്നാണ് ഏവരും വിശ്വസിക്കുന്നതും, അത് തന്നെയാണ് ഈ നിമിഷം നമ്മുക്ക് കാണാൻ സാധിക്കുന്നതും. മലയാളം, തമിഴ്, തെലുങ്ക് , ഹിന്ദി, കന്നഡ സിനിമാ ലോകത്തിനൊപ്പം ഇപ്പോൾ ഇന്ത്യൻ സംഗീത ലോകവും കേരളത്തിനായി മുന്നോട്ടു വരുന്നതിന്റെ സൂചനയാണ് സംഗീത മാന്ത്രികൻ തന്നെ തുടക്കമിട്ട ഈ പിന്തുണ കാണിക്കുന്നത്. എ ആർ റഹ്മാൻ ഈ ഗാനം പാടുന്നതിന്റെ ഒരു മൊബൈൽ വീഡിയോ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവായ സന്തോഷ് കോട്ടായി ആണ് ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.