1985 ഇൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് കാതോട് കാതോരം. ജോണ് പോൾ രചന നിർവഹിച്ച ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത് പ്രധാനമായും അതിലെ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെയാണ്. കാതോട് കാതോരം എന്ന ഗാനവും, ദേവദൂതർ പാടി എന്ന ഗാനവും, നീ എൻ സർഗ സൗന്ദര്യമേ എന്ന ഗാനവുമെല്ലാം പ്രേക്ഷകരുടെ പ്രീയപ്പെട്ടവയായി മാറി. പ്രശസ്ത സംഗീത സംവിധായകനായ ഔസേപ്പച്ചൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചത്. സംഗീത സംവിധായകനായി ഔസേപ്പച്ചൻ അരങ്ങേറ്റം കുറിച്ച ചിത്രവുമാണ് കാതോട് കാതോരം. ഒ എൻ വി കുറുപ്പ് ആണ് ആ ഗാനങ്ങൾക്ക് വരികൾ രചിച്ചത്. എന്നാൽ അതിലെ പാട്ടുകൾക്ക് ഉള്ള മറ്റൊരു പ്രത്യേകത കൂടി ഔസേപ്പച്ചൻ വെളിപ്പെടുത്തുകയാണ്.
അതിലെ ആ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കു വേണ്ടി ഓർക്കസ്ട്ര ചെയ്‌തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു പേരാണ് പിന്നീട് ഇന്ത്യൻ സിനിമയിലെ സംഗീത മാന്ത്രികനായി മാറിയ, ഓസ്കാർ അവാർഡ് ജേതാവ് എ ആർ റഹ്‌മാനും ഒപ്പം തെന്നിന്ത്യൻ സംഗീത പ്രേമികളുടെ മനസ്സു കീഴടക്കിയ സംഗീത സംവിധായകൻ വിദ്യാ സാഗറും. കാതോട് കാതോരം റിലീസ് ചെയ്ത് വർഷങ്ങൾ കഴിഞ്ഞാണ് എ ആർ റഹ്മാനും വിദ്യാസാഗറും സംഗീത സംവിധായകരായി അരങ്ങേറ്റം കുറിച്ചത്. സൂപ്പർ ഹിറ്റ് മോഹൻലാൽ- സംഗീത് ശിവൻ ചിത്രമായ യോദ്ധ ആയിരുന്നു എ ആർ റഹ്മാൻ ഈണം നൽകിയ ആദ്യ മലയാള ചിത്രമെങ്കിൽ വിദ്യാ സാഗർ ഈണം പകർന്ന ആദ്യ മലയാള ചിത്രം മമ്മൂട്ടി- കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ അഴകിയ രാവണനാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.